സഅദിയ്യയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപിപ്പിക്കും -കുമ്പോല്‍ തങ്ങള്‍

കാസര്‍കോട്: അരനൂറ്റാണ്ട് പിന്നിട്ട ജാമിഅ സഅദിയ്യ അറബിയ്യയുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ വിപുലപ്പെടുത്തുന്നതിന് ദുബായ് ആസ്ഥാനമായി അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്ന് ജാമിഅ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് മീറ്റില്‍ സഅദിയ്യ ദുബായ് കമ്മിറ്റിയുടെ സഹകരണത്തോടെ നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സ് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുബായ് കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് സന്ദേശ […]

കാസര്‍കോട്: അരനൂറ്റാണ്ട് പിന്നിട്ട ജാമിഅ സഅദിയ്യ അറബിയ്യയുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ വിപുലപ്പെടുത്തുന്നതിന് ദുബായ് ആസ്ഥാനമായി അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്ന് ജാമിഅ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് മീറ്റില്‍ സഅദിയ്യ ദുബായ് കമ്മിറ്റിയുടെ സഹകരണത്തോടെ നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സ് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായ് കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് സന്ദേശ പ്രഭാഷണം നടത്തി.
എം.എ ഉസ്താദ് മഖാം സിയാറത്തിന് സയ്യിദ് ഇസ്മായില്‍ ഹാദീ തങ്ങള്‍ നേതൃത്വം നല്‍കി.
ശുക്കൂര്‍ ഇര്‍ഫാനിയും സംഘവും ഇശല്‍ വിരുന്ന് അവതരിപ്പിച്ചു. സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥന നടത്തി. ദീര്‍ഘകാലം ദുബായ് ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ച എം.ടി.പി അബൂബക്കര്‍ ഹാജി, സൗദി ഓര്‍ഗനൈസറായിരുന്ന യൂസുഫ് സഅദി അയ്യങ്കേരി തുടങ്ങിയവരെ ആദരിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ ഉപഹാര സമര്‍പ്പണം നടത്തി. മുനീര്‍ ബാഖവി തുരുത്തി എഴുതിയ ഉംറയും സിയാറത്തും എന്ന പുസ്തകത്തിന്റെ പ്രകാശനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. മര്‍സൂഖ് സഅദി പാപിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി, സഅദിയ്യ ട്രഷറര്‍ മാഹിന്‍ ഹാജി കല്ലട്ര, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഹമീദ് പരപ്പ, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മുഹമ്മദ് ബാഖവി റിയാദ് പ്രസംഗിച്ചു.
കെ.കെ ഹുസൈന്‍ ബാഖവി, ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, യൂസുഫ് ഹാജി പെരുമ്പ, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, വി.സി അബ്ദുല്ല സഅദി, കരീം സഅദി ഏണിയാടി, അബ്ദുസ്സലാം ദേളി, സി.എം.എ ചേരൂര്‍, സി.എച്ച് മുഹമ്മദ് എഞ്ചിനിയര്‍, സി.എല്‍ ഹമീദ്, നാഷണല്‍ അബ്ദുല്ല, ഇസ്മായില്‍ സഅദി പാറപ്പള്ളി, താജുദ്ദീന്‍ ഉദുമ സംബന്ധിച്ചു.
അബ്ദുല്‍ ഹക്കീം സഅദി കാരക്കുന്ന് സ്വാഗതവും അമീര്‍ ഹസന്‍ കന്യാപ്പാടി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it