സാദിഖ് കാവിലിന് മെഹ്ഫില്‍ മാധ്യമ അവാര്‍ഡ്

ദുബായ്: മനോരമ ഓണ്‍ലൈന്‍ ഗള്‍ഫ് കറസ്‌പോണ്ടന്റ് സാദിഖ് കാവിലിന് പ്രഥമ മെഹ്ഫില്‍ രാജ്യാന്തര മാധ്യമശ്രീ അവാര്‍ഡ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.സി.എ. നാസറിന് (മീഡിയാ വണ്‍) മാധ്യമ ശ്രേഷ്ഠ പുരസ്‌കാരവും ലഭിച്ചു. റേഡിയോ ന്യൂസ് അവതാരകനായി ആര്‍.ജെ. ഫസലുവിനെയും (ഹിറ്റ് 967) സമൂഹമാധ്യമ റിപ്പോര്‍ട്ടറായി ജോബി വാഴപ്പിള്ളിയെയും തിരഞ്ഞെടുത്തു. പ്രാദേശിക മലയാളം ടി.വി ചാനലിനുള്ള പുരസ്‌കാരം എന്‍.ടി.വിക്കാണ്. മെയ് 12ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Related Articles
Next Story
Share it