പി.ടി ബെന്നിക്ക് സദ്ഭാവന അധ്യാപക അവാര്‍ഡ്

കാഞ്ഞങ്ങാട്: ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടറും പ്രസിഡണ്ടും ജി.എസ്.ടി.യു നേതാവുമായിരുന്ന ജേക്കബ് വര്‍ഗീസ് സ്മാരക നാലാമത് സദ്ഭാവന അധ്യാപക അവാര്‍ഡിന് ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂള്‍ പ്രഥമാ ധ്യാപകന്‍ പി.ടി ബെന്നി അര്‍ഹനായി. ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ.പി. സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ അവാര്‍ഡ് സമ്മാനിക്കും. സഹകാരിത സമ്മാന്‍ സഹകരണ അവാര്‍ഡിന് ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് അര്‍ഹമായി. അവാര്‍ഡ് ഡി.സി.സി […]

കാഞ്ഞങ്ങാട്: ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടറും പ്രസിഡണ്ടും ജി.എസ്.ടി.യു നേതാവുമായിരുന്ന ജേക്കബ് വര്‍ഗീസ് സ്മാരക നാലാമത് സദ്ഭാവന അധ്യാപക അവാര്‍ഡിന് ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂള്‍ പ്രഥമാ ധ്യാപകന്‍ പി.ടി ബെന്നി അര്‍ഹനായി. ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ.പി. സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ അവാര്‍ഡ് സമ്മാനിക്കും. സഹകാരിത സമ്മാന്‍ സഹകരണ അവാര്‍ഡിന് ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് അര്‍ഹമായി. അവാര്‍ഡ് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ നല്‍കും. സൊസൈറ്റിയുടെ മുന്‍ ഡയറക്ടര്‍മാരായ ജി.കെ ഗിരിജ, സി.കെ വേണു എന്നിവര്‍ക്കുള്ള ഉപഹാരം മുന്‍ ഡി.സി. സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ സമ്മാനിക്കും. ഡി.സി.സി വൈസ് പ്രസിഡണ്ട് ബി.പി പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 10,001 രൂപയാണ് രണ്ട് പുരസ്‌കാരങ്ങള്‍ക്കും നല്‍കുന്നത്. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്ന് സീസണിലും വ്യത്യസ്ഥ വിദ്യാലയങ്ങളെ സംസ്ഥാന തലത്തില്‍ ഫൈനലിലെത്തിക്കാന്‍ നേതൃത്വം വഹിച്ച സംസ്ഥാനത്തെ ഏക അധ്യാപകനാണ് ബെന്നി. പ്രവൃത്തിപരിചയമേഖലയിലും ആര്‍ട്ട് ഇന്റഗ്രേറ്റഡ് ലേര്‍ണിംഗ് രംഗത്തും എസ്.സി.ഇ.ആര്‍.ടി, എന്‍.സി.ഇ.ആര്‍.ടി അധ്യാപക മാസ്റ്റര്‍ ട്രെയിനറാണ്. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ അലോഷ്യസ് ജോര്‍ജ്, ഭാരവാഹികളായ ജോര്‍ജ് കുട്ടി ജോസഫ്, ടി.കെ എവുജില്‍, കെ.പി മുരളീധരന്‍, ശ്രീകൃഷ്ണ അഗ്ഗിത്തായ സംബന്ധിച്ചു.

Related Articles
Next Story
Share it