പാക്കിസ്ഥാന്‍ പരമ്പര നേടിയിട്ടും സന്തോഷമില്ലാതെ അഫ്രീദി; ദക്ഷിണാഫ്രിക്ക പ്രമുഖ താരങ്ങളെ ഐപിഐല്ലിനയച്ച് രണ്ടാംനിര ടീമിനെ കളിപ്പിച്ചതില്‍ വിമര്‍ശനം; രാജ്യത്തേക്കാള്‍ ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്നത് ശരിയല്ലെന്ന് താരം

കറാച്ചി: ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പാക്കിസ്ഥാന്‍ പരമ്പര നേടിയിട്ടും സന്തോഷമില്ലാതെ മുന്‍ പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ദക്ഷിണാഫ്രിക്ക പ്രമുഖ താരങ്ങളെ ഐപിഐല്ലിനയച്ച് രണ്ടാംനിര ടീമിനെ കളിപ്പിച്ചതിനെ താരം രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തേക്കാള്‍ ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്നത് ശരിയല്ലെന്ന് താരം പറഞ്ഞു. ബുധനാഴ്ച നടന്ന മത്സരത്തില്‍ വിജയിച്ച് പാക്കിസ്ഥാന്‍ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സര പരമ്പര 1-1 എന്ന നിലയിലാണ് ഇരുടീമുകളും മൂന്നാം മത്സരത്തിനിറങ്ങിയത്. പരമ്പരയുടെ വിധി നിര്‍ണയിക്കുന്ന മൂന്നാം മത്സരത്തില്‍ പക്ഷെ ദക്ഷിണാഫ്രിക്ക പ്രധാന താരങ്ങള്‍ […]

കറാച്ചി: ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പാക്കിസ്ഥാന്‍ പരമ്പര നേടിയിട്ടും സന്തോഷമില്ലാതെ മുന്‍ പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ദക്ഷിണാഫ്രിക്ക പ്രമുഖ താരങ്ങളെ ഐപിഐല്ലിനയച്ച് രണ്ടാംനിര ടീമിനെ കളിപ്പിച്ചതിനെ താരം രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തേക്കാള്‍ ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്നത് ശരിയല്ലെന്ന് താരം പറഞ്ഞു.

ബുധനാഴ്ച നടന്ന മത്സരത്തില്‍ വിജയിച്ച് പാക്കിസ്ഥാന്‍ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സര പരമ്പര 1-1 എന്ന നിലയിലാണ് ഇരുടീമുകളും മൂന്നാം മത്സരത്തിനിറങ്ങിയത്. പരമ്പരയുടെ വിധി നിര്‍ണയിക്കുന്ന മൂന്നാം മത്സരത്തില്‍ പക്ഷെ ദക്ഷിണാഫ്രിക്ക പ്രധാന താരങ്ങള്‍ ഒന്നും ഇല്ലാതെ ആയിരുന്നു കളത്തിലിറങ്ങിയത്. വിക്കറ്റ് കീപ്പര്‍ ഡി കോക്, പ്രധാന ബൗളര്‍ കഗിസോ റാബാദ തുടങ്ങിയവര്‍ ഒക്കെ ഐ പി എല്ലിന് വേണ്ടി രാജ്യത്തിന്റെ ക്യാമ്പ് വിട്ടു ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. ഇവരുടെ അഭാവം മത്സരഫലം നിര്‍ണയിക്കുന്നതില്‍ പ്രധാന കാരണമായി.

തങ്ങളുടെ പ്രധാന താരങ്ങളെ ഐ പി എല്ലിനായി ക്യാമ്പ് വിടാന്‍ അനുവദിച്ചത് വളരെ മോശം തീരുമാനം ആയി. രാജ്യത്തിനാകണം എന്നും പ്രാധാന്യം നല്‍കേണ്ടത്. അല്ലാതെ മറ്റു ക്ലബ് മത്സരങ്ങള്‍ക്ക് ആകരുത്. എന്തായാലും പരമ്പര നേടിയ പാകിസ്ഥാന്‍ ടീമിനെ അഭിനന്ദിക്കുന്നു. ട്വന്റി 20 മത്സരങ്ങള്‍ രാജ്യാന്തര മത്സരങ്ങളെ സ്വാധീനിക്കാന്‍ പാടില്ല. ഇത് പുനര്‍ചിന്തനയ്ക്ക് വിധേയമാകേണ്ടതുണ്ട്. അഫ്രീദി പറഞ്ഞു.

എന്നാല്‍ ട്വന്റി 20 പരമ്പര മുന്നില്‍ കണ്ടാണ് ഐപിഎല്ലിന് തങ്ങളുടെ പ്രധാന താരങ്ങളെയെല്ലാം രാജ്യങ്ങള്‍ വിട്ടുനല്‍കുന്നതെന്നാണ് സൂചന. നേരത്തെ പാക്കിസ്ഥാന്‍ പരമ്പരയില്‍ നിന്നും താരങ്ങളെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ബിസിസിഐ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തയിച്ചിരുന്നു.

Related Articles
Next Story
Share it