സചിത റൈ കാഞ്ഞങ്ങാട്ടും തട്ടിപ്പ് നടത്തി; 17 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് കേസ്
കാഞ്ഞങ്ങാട്/ ബദിയടുക്ക: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയ അധ്യാപിക ഷേണിയിലെ സചിതാറൈ കാഞ്ഞങ്ങാട്ടും തട്ടിപ്പ് നടത്തി. പുല്ലൂര്‍ കൊടവലത്തെ തെക്കേ വീട്ടില്‍ നരേഷ് എം. നായരില്‍ (29) നിന്നാണ് പണം വാങ്ങിയത്. 17 ലക്ഷം രൂപയാണ് തട്ടിയത്. 2022 ജൂണിനും ആഗസ്റ്റിനുമിടയിലാണ് പണം വാങ്ങിയത്. എഫ്.സി.ഐ യില്‍ ക്ലറിക്കല്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. 15 ലക്ഷം രൂപ അക്കൗണ്ട് വഴിയും രണ്ട് ലക്ഷം രൂപ നേരിട്ടും നല്‍കുകയായിരുന്നു. […]

കാഞ്ഞങ്ങാട്/ ബദിയടുക്ക: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയ അധ്യാപിക ഷേണിയിലെ സചിതാറൈ കാഞ്ഞങ്ങാട്ടും തട്ടിപ്പ് നടത്തി. പുല്ലൂര്‍ കൊടവലത്തെ തെക്കേ വീട്ടില്‍ നരേഷ് എം. നായരില്‍ (29) നിന്നാണ് പണം വാങ്ങിയത്. 17 ലക്ഷം രൂപയാണ് തട്ടിയത്. 2022 ജൂണിനും ആഗസ്റ്റിനുമിടയിലാണ് പണം വാങ്ങിയത്. എഫ്.സി.ഐ യില്‍ ക്ലറിക്കല്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. 15 ലക്ഷം രൂപ അക്കൗണ്ട് വഴിയും രണ്ട് ലക്ഷം രൂപ നേരിട്ടും നല്‍കുകയായിരുന്നു. നരേഷ് എം. നായരുടെ പരാതിയില്‍ സചിതറൈക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. അതിനിടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് സചിതാറൈക്കെതിരെ ബദിയടുക്ക പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പള്ളത്തടുക്ക നെല്ലിക്കളയിലെ കെ അമൃത(28)യുടെ പരാതിയിലാണ് കേസ്. സചിതാറൈ 2023 ജനുവരി 10നും മെയ് 11നും ഇടയിലുള്ള ദിവസങ്ങളില്‍ കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 12,71,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. സചിതാറൈയെ കഴിഞ്ഞ ദിവസ,ം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടിലാണ്. സചിതാറൈ തട്ടിപ്പിലൂടെ മൂന്നുകോടിയോളം രൂപ കൈക്കലാക്കിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തട്ടിപ്പ് കേസുകളില്‍ അന്വേഷണം നടത്തുന്നത്.