ആ ന്യൂസിലാന്‍ഡ് താരം ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാകുമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ന്യൂഡെല്‍ഹി: ന്യൂസിലാന്‍ഡിന്റെ യുവ ഓള്‍റൗണ്ടറെ വാനോളം പുകഴ്ത്തി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടി കളിക്കുന്ന കെയ്ല്‍ ജാമിസനെ കുറിച്ചാണ് സച്ചിന്‍ പ്രതികരിച്ചത്. ജാമിസണ്‍ ലോകത്തെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായിത്തീരുമെന്ന് സചിന്‍ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ താരത്തിന്റെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ സച്ചിന്‍ പ്രതികരിച്ചത്. ഇന്ത്യയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് കിരീടം ചൂടിയ മത്സരത്തില്‍ ഏഴുവിക്കറ്റും 21 റണ്‍സുമാണ് കെയ്ല്‍ ജാമിസന്‍ നേടിയത്. അദ്ദേഹത്തിന്റെ […]

ന്യൂഡെല്‍ഹി: ന്യൂസിലാന്‍ഡിന്റെ യുവ ഓള്‍റൗണ്ടറെ വാനോളം പുകഴ്ത്തി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടി കളിക്കുന്ന കെയ്ല്‍ ജാമിസനെ കുറിച്ചാണ് സച്ചിന്‍ പ്രതികരിച്ചത്. ജാമിസണ്‍ ലോകത്തെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായിത്തീരുമെന്ന് സചിന്‍ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ താരത്തിന്റെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ സച്ചിന്‍ പ്രതികരിച്ചത്.
ഇന്ത്യയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് കിരീടം ചൂടിയ മത്സരത്തില്‍ ഏഴുവിക്കറ്റും 21 റണ്‍സുമാണ് കെയ്ല്‍ ജാമിസന്‍ നേടിയത്. അദ്ദേഹത്തിന്റെ ബൗളിംഗ് സ്ഥിരതയുള്ളതാണെന്നും അദ്ദേഹത്തിന് തന്റെ ഉയരം മനോഹരമായി ഉപയോഗിക്കാന്‍ സാധിക്കുന്നുവെന്നും സച്ചിന്‍ പറഞ്ഞു.
"കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡില്‍ വെച്ചു കണ്ടപ്പോള്‍ തന്നെ അദ്ദേഹം എന്നെ ആകര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ബൗളിംഗ് നോക്കൂ. വളരെ ഉയരക്കാരനാണ് അയാള്‍. സ്വിങ് ബൗളിങ്ങിനേക്കാള്‍ ഉപരി സീം പന്തുകളാണ് അദ്ദേഹത്തിന്റേത്. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്‌നര്‍ എന്നിവരില്‍ നിന്നും വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ ശൈലി. ജാമിസണ് ആഗ്രഹിക്കുന്ന ഇടത്തേക്ക് പന്ത് ബൗണ്‍സ് ചെയ്യിക്കാന്‍ സാധിക്കും. കൈത്തണ്ട തിരിച്ചുകൊണ്ട് പന്തിന്റെ ഗതിയില്‍ മാറ്റം വരുത്താനും വലിയ ഇന്‍സ്വിംഗറുകള്‍ എറിയാനും സാധിക്കും. സച്ചിന്‍ പറഞ്ഞു.