കോവിഡ് മുക്തനായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആശുപത്രി വിട്ടു

മുംബൈ: റോഡ് സേഫ്റ്റി സിരീസിന് പിന്നാലെ കോവിഡ് സ്ഥിരീകരിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രോഗമുക്തനായി ആശുപത്രി വിട്ടു. ആറ് ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് സച്ചിന്‍ വീട്ടിലേക്ക് മടങ്ങിയത്. സിരീസിന് പിന്നാലെ കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ആദ്യം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പിന്നീട് മുന്‍കരുതലെന്ന നിലയില്‍ ആശുപത്രിയിലേക്ക് മാറുകയായിരുന്നു. ആറു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ആശുപത്രി വിടുകയാണെന്നും വീട്ടിലെത്തിയാലും ഐസൊലേഷനില്‍ കഴിയുമെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ആശുപത്രിയില്‍ തന്നെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും സച്ചിന്‍ നന്ദി അറിയിച്ചു. മാര്‍ച്ച് […]

മുംബൈ: റോഡ് സേഫ്റ്റി സിരീസിന് പിന്നാലെ കോവിഡ് സ്ഥിരീകരിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രോഗമുക്തനായി ആശുപത്രി വിട്ടു. ആറ് ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് സച്ചിന്‍ വീട്ടിലേക്ക് മടങ്ങിയത്. സിരീസിന് പിന്നാലെ കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ആദ്യം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പിന്നീട് മുന്‍കരുതലെന്ന നിലയില്‍ ആശുപത്രിയിലേക്ക് മാറുകയായിരുന്നു.

ആറു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ആശുപത്രി വിടുകയാണെന്നും വീട്ടിലെത്തിയാലും ഐസൊലേഷനില്‍ കഴിയുമെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ആശുപത്രിയില്‍ തന്നെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും സച്ചിന്‍ നന്ദി അറിയിച്ചു.

മാര്‍ച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ സച്ചിനൊപ്പം കളിച്ച യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, എസ്. ബദരീനാഥ് തുടങ്ങിയവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles
Next Story
Share it