ഇന്ത്യയുടെ പേസ് ബൗളിംഗ് മെച്ചപ്പെട്ടത് ഐ.പി.എല്ലിലൂടെ; നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച പേസ് നിര ഇന്ത്യയുടേത്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
മുംബൈ: ഇന്ത്യയുടെ പേസ് ബൗളിംഗ് മെച്ചപ്പെട്ടത് ഐ.പി.എല്ലിലൂടെയെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയുടെ പേസ് ബൗളിംഗ് മെച്ചപ്പെട്ടിട്ടുണ്ടെന്നും പേസ് നിരയുടെ വളര്‍ച്ചയില്‍ ഐ.പി.എല്ലിന് നിര്‍ണായക സ്വാധീനമുണ്ടെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. വ്യഖ്യതമായ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ പേസ് മികവില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടതിന് പിന്നാലെയാണ് മുന്‍ താരത്തിന്റെ പ്രതികരണം. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നാണം കെടുത്തിയിരുന്നു. 'ഐപിഎല്‍ നിരവധി യുവതാരങ്ങള്‍ക്ക് വളരാനുള്ള അവസരമൊരുക്കിയെന്നാണ് കരുതുന്നത്. ഐ.പി.എല്ലിലൂടെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അച്ചടക്കവും ലക്ഷ്യബോധവും […]

മുംബൈ: ഇന്ത്യയുടെ പേസ് ബൗളിംഗ് മെച്ചപ്പെട്ടത് ഐ.പി.എല്ലിലൂടെയെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയുടെ പേസ് ബൗളിംഗ് മെച്ചപ്പെട്ടിട്ടുണ്ടെന്നും പേസ് നിരയുടെ വളര്‍ച്ചയില്‍ ഐ.പി.എല്ലിന് നിര്‍ണായക സ്വാധീനമുണ്ടെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. വ്യഖ്യതമായ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ പേസ് മികവില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടതിന് പിന്നാലെയാണ് മുന്‍ താരത്തിന്റെ പ്രതികരണം. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നാണം കെടുത്തിയിരുന്നു.
'ഐപിഎല്‍ നിരവധി യുവതാരങ്ങള്‍ക്ക് വളരാനുള്ള അവസരമൊരുക്കിയെന്നാണ് കരുതുന്നത്. ഐ.പി.എല്ലിലൂടെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അച്ചടക്കവും ലക്ഷ്യബോധവും ലഭിക്കുന്നു. ഇന്ത്യയുടെ പേസ് ബൗളിംഗ് നിര മെച്ചപ്പെട്ടിട്ടുണ്ട്. വിദേശ പിച്ചിലടക്കം ഇന്ത്യയുടെ പേസ് നിര തിളങ്ങുന്നതില്‍ പരിശീലക സംഘവും അഭിനന്ദനം അര്‍ഹിക്കുന്നു. പേസ് നിരയുടെ വളര്‍ച്ചയില്‍ ഐ.പി.എല്ലിന് നിര്‍ണായക സ്വാധീനമാണുള്ളത്'-സച്ചിന്‍ പറഞ്ഞു.
'നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്. ഒത്തൊരുമയോടെ പന്തെറിയാന്‍ അവര്‍ക്ക് സാധിക്കുന്നു. വിദേശ പിച്ചില്‍ ഇന്ത്യയുടെ പേസ് ബൗളിംഗ് നിര മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവാത്ത സാഹചര്യങ്ങളില്‍ കണ്ടറിഞ്ഞ് പേസ് നിര തിളങ്ങുന്നു. നിലവിലെ ഇന്ത്യയുടെ ജയങ്ങളില്‍ വലിയ അംഗീകാരവും അഭിനന്ദനവും പേസ് ബൗളിംഗ് നിര അര്‍ഹിക്കുന്നു'- സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.