സച്ചാര്‍ സമിതി റിപ്പോര്‍ട്ട് അട്ടിമറിക്കെതിരെ സച്ചാര്‍ സംരക്ഷണ സമിതി കലക്ടറേറ്റ് ധര്‍ണ നടത്തി

കാസര്‍കോട്: സച്ചാര്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം സംഘടനാ നേതാക്കള്‍ കാസര്‍കോട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എ. അബ്ദുല്‍റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. വിവിധ സംഘടനാ നേതാക്കളായ അബ്ദുല്‍സലാം ദാരിമി, കെ.മുഹമ്മദ് ഷാഫി, അഷ്‌റഫ് ബായാര്‍, ഫാറൂഖ് കാസ്മി, ഷരീഫ് കാപ്പില്‍, കെ.ടി ഇസ്മായില്‍, […]

കാസര്‍കോട്: സച്ചാര്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം സംഘടനാ നേതാക്കള്‍ കാസര്‍കോട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എ. അബ്ദുല്‍റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. വിവിധ സംഘടനാ നേതാക്കളായ അബ്ദുല്‍സലാം ദാരിമി, കെ.മുഹമ്മദ് ഷാഫി, അഷ്‌റഫ് ബായാര്‍, ഫാറൂഖ് കാസ്മി, ഷരീഫ് കാപ്പില്‍, കെ.ടി ഇസ്മായില്‍, അബൂബക്കര്‍ സിദ്ദീഖ് മാക്കോട്, മുഹമ്മദ് ഷരീഫ്, അബ്ദുല്‍ഖാദര്‍, ഹാഷിം ഹംസ വഹബി, മുഹമ്മദ് ഷമ്മാസ്, എം.ബി യൂസഫ്, അസീസ് മരിക്കൈ, കെ. മുഹമ്മദ് കുഞ്ഞി, വി.കെ ബാവ, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള സംബന്ധിച്ചു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പ്രത്യേക സെല്‍ രൂപീകരിച്ച് നടപ്പിലാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.

Related Articles
Next Story
Share it