സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം -എം.ഇ.എസ് യൂത്ത് വിംഗ്

കാസര്‍കോട്: ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് വിവരണം തയ്യാറാക്കുന്നതിനായി നിയമിച്ച രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് എം.ഇ.എസ്. യൂത്ത് വിംഗ് ജില്ലാ കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.എ. നജീബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. എം.ഇ.എസ്. സംസ്ഥാന സമിതി അംഗം ആരിഫ് കാപ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് എം.ബി. അഷ്‌റഫ്, ജനറല്‍ […]

കാസര്‍കോട്: ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് വിവരണം തയ്യാറാക്കുന്നതിനായി നിയമിച്ച രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് എം.ഇ.എസ്. യൂത്ത് വിംഗ് ജില്ലാ കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.എ. നജീബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. എം.ഇ.എസ്. സംസ്ഥാന സമിതി അംഗം ആരിഫ് കാപ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് എം.ബി. അഷ്‌റഫ്, ജനറല്‍ സെക്രട്ടറി കെ.സി. ഇര്‍ഷാദ്, എം.ഇ.എസ്. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി റഫീഖ് കേളോട്ട് പ്രസംഗിച്ചു. എ.ടി.എം. അഷ്‌റഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: റഊഫ് ബായിക്കര(പ്രസി.), സമീല്‍ അഹ്‌മദ്, സഫ്‌വാന്‍ കുന്നില്‍, ഖലീല്‍ മാസ്റ്റര്‍ പൊവ്വല്‍, ഷാനിഫ് നെല്ലിക്കട്ട (വൈ. പ്രസി.), മുര്‍ഷിദ് മുഹമ്മദ്(ജന.സെക്ര.), റാഫി അഡൂര്‍, അഡ്വ. സിയാദ്, മുനവ്വര്‍ സാഹിദ്, അജ്മല്‍ മിര്‍ഷാന്‍ (സെക്ര.), മനാഫ് എടനീര്‍ (ട്രഷ.).

Related Articles
Next Story
Share it