റെയില്‍വെ പാളങ്ങളില്‍ അട്ടിമറി ശ്രമം തുടര്‍ക്കഥയായി; ശക്തമായ നടപടിക്കൊരുങ്ങി പൊലീസ്

കാസര്‍കോട്: ജില്ലയില്‍ റെയില്‍വെ പാളങ്ങളില്‍ കല്ലുകളും ഇരുമ്പുകഷ്ണങ്ങളും വെച്ച് അട്ടിമറി ശ്രമം നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വെ പൊലീസ്. കഴിഞ്ഞ ദിവസം കോട്ടിക്കുളം റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് കമ്പി കയറ്റി വെച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. അതിനിടെയാണ് ഇന്നലെ തളങ്കരക്ക് സമീപം റെയില്‍വെ ട്രാക്കില്‍ കല്ലുകള്‍ വെച്ച നിലയില്‍ കണ്ടത്. ഏതാനും ദിവസം മുമ്പ് ചേരങ്കൈ ഭാഗത്ത് തീവണ്ടികള്‍ക്ക് നേരെ കല്ലേറുമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ തുടരെയായി […]

കാസര്‍കോട്: ജില്ലയില്‍ റെയില്‍വെ പാളങ്ങളില്‍ കല്ലുകളും ഇരുമ്പുകഷ്ണങ്ങളും വെച്ച് അട്ടിമറി ശ്രമം നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വെ പൊലീസ്. കഴിഞ്ഞ ദിവസം കോട്ടിക്കുളം റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് കമ്പി കയറ്റി വെച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. അതിനിടെയാണ് ഇന്നലെ തളങ്കരക്ക് സമീപം റെയില്‍വെ ട്രാക്കില്‍ കല്ലുകള്‍ വെച്ച നിലയില്‍ കണ്ടത്. ഏതാനും ദിവസം മുമ്പ് ചേരങ്കൈ ഭാഗത്ത് തീവണ്ടികള്‍ക്ക് നേരെ കല്ലേറുമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ തുടരെയായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് റെയില്‍വെ പൊലീസ് നടപടി കടുപ്പിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it