കേരളത്തില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഗൗതം ഗംഭീര്‍

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. കേരളത്തില്‍ ബിജെപി 2016 നേക്കാള്‍ നില മെച്ചപ്പെടുത്തുമെന്ന് തൃശൂരില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു. 'ബിജെപിയില്‍ നിന്ന് കൂടുതല്‍ നല്ല ആളുകള്‍ നിയമസഭയിലെത്തും. മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താന്‍ ബിജെപിക്ക് സാധിക്കും, ശബരിമല ഒരു വലിയ വിഷയം തന്നെയാണ്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാകും. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് […]

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. കേരളത്തില്‍ ബിജെപി 2016 നേക്കാള്‍ നില മെച്ചപ്പെടുത്തുമെന്ന് തൃശൂരില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.

'ബിജെപിയില്‍ നിന്ന് കൂടുതല്‍ നല്ല ആളുകള്‍ നിയമസഭയിലെത്തും. മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താന്‍ ബിജെപിക്ക് സാധിക്കും, ശബരിമല ഒരു വലിയ വിഷയം തന്നെയാണ്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാകും. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് സ്വര്‍ണക്കടത്ത് നടന്നത്. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയും. ബിജെപിക്കായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്,' ഗംഭീര്‍ പറഞ്ഞു.

Related Articles
Next Story
Share it