ദുബായ്: ജാമിഅ സഅദിയ്യ യു.എ.ഇ നാഷണല്‍ ജനറല്‍ ബോഡി യോഗം ദുബായ് സഅദിയ്യയില്‍ നടന്നു. സയ്യിദ് ത്വാഹാ ബാഫഖി അധ്യക്ഷത വഹിച്ചു. ഐ. സി.എഫ് നാഷണല്‍ പ്രസിഡണ്ട് മുസ്ത്വഫ ദാരിമി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സഅദിയ്യ: ഇന്റര്‍ നാഷണല്‍ സെക്രട്ടറി ഹമീദ് പരപ്പ യോഗം ഉദ്ഘാടനം ചെയ്തു. സഅദിയ്യ സെന്റര്‍ മാനേജര്‍ അഹ്മദ്, നാഷണല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം, സെക്രട്ടറി സലാം ബംബ്രാണ, അമീര്‍ ഹസന് കന്യാപ്പാടി പ്രസംഗിച്ചു.
ഭാരവാഹികള്‍: സയ്യിദ് ത്വാഹാബാഫഖി തങ്ങള്‍ (പ്രസിഡണ്ട്), സയ്യിദ് മുഹമ്മദ് ശിഹാബുദ്ദീന് തങ്ങള്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്ല ഹാജി ഉളുവാര്‍ (ഫൈനാന്‍സ് സെക്രട്ടറി), മുഹമ്മദ് സഅദി പരപ്പ (സപ്പോര്‍ട്ടീവ് പ്രസിഡണ്ട്), അമീര്‍ ഹസന് കന്യാപ്പാടി (സപ്പോര്‍ട്ടീവ് സെക്രട്ടറി), ശിഹാബുദ്ദീന് സഅദി(അഡ്മിന് പ്രസിഡണ്ട്), അബ്ദുസലാം ബംബ്രാണ (അഡ്മിന് സെക്രട്ടറി), അബ്ദുല്‍ ഖാദിര്‍ സഅദി (പബ്ലിക് റിലേഷന്‍ പ്രസിഡണ്ട്), ഉമര്‍ സഅദി ടി.എന്‍.പുരം (പബ്ലിക് റിലേഷന്‍ സെക്രട്ടറി), മുഹമ്മദ് സഖാഫി വെണ്ണിയോട് (എജ്യുക്കേഷന്‍ പ്രസിഡണ്ട്), ഫാറൂഖ് മാണിയൂര്‍ (എജ്യുക്കേഷന്‍ സെക്രട്ടറി), അബ്ദുന്നാസിര്‍ സഅദി ആറളം (അലുംനി പ്രസിഡണ്ട്), നസീര്‍ സഅദി ഞെക്ലി (അലുംനി സെക്രട്ടറി).