ദുബായ്: 2024- 2026 വര്‍ഷത്തേക്കുള്ള ദുബായ് സഅദിയ്യയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഖിസൈസ് സഅദിയ്യ സെന്ററില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. സയ്യിദ് ത്വാഹാ ബാഫഖി (പ്രസിഡണ്ട്), അമീര്‍ ഹസ്സന് (ജനറല്‍ സെക്രട്ടറി), അബ്ദുര്‍റഊഫ് ഹാജി (ട്രഷറര്‍), സയ്യിദ് ഫസല്‍ സഅദി, മുനീര്‍ ബാഖവി തുരുത്തി, അസീസ് ഹാജി പാനൂര്‍, മുഹമ്മദലി ചാമക്കാല, അനീസ് തലശ്ശേരി, നിയാസ് ചൊക്ലി (വൈസ് പ്രസിഡണ്ടുമാര്‍), ശിഹാബ് സഅദി കള്ളാര്‍, ജബ്ബാര്‍ മാസ്റ്റര്‍, അബൂബക്കര്‍ സഅദി ആലക്കാട്, ബിന്യാമീന് ബേക്കല്‍ (ജോ.സെക്രട്ടറിമാര്‍).
സയ്യിദ് ത്വാഹാ ബാഫഖിയുടെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ സഅദിയ്യ കേന്ദ്ര കമ്മിറ്റി പ്രതിനിധി അബ്ദുല്‍ ഗഫ്ഫാര്‍ സഅദി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദുബായ് സഅദിയ്യ സെന്റര്‍ മാനേജര്‍ അഹമദ് ഉസ്താദ് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സഅദിയ്യ യുഎഇ നാഷണല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി ശിഹാബ് സഅദി കള്ളാര്‍ വാര്‍ഷിക ജനറല്‍ ബോഡി റിപ്പോര്‍ട്ടും ജന.സെക്രട്ടറി അമീര്‍ ഹസന് കന്യാപാടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂസുഫ് ഹാജി പെരുമ്പ സംസാരിച്ചു. സെക്രട്ടറി അമീര്‍ ഹസ്സന് സ്വാഗതവും ഷിഹാബ് സഅദി കള്ളാര്‍ നന്ദിയും പറഞ്ഞു.