സഅദിയ്യയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം-ഡോ. സൈഫുല്‍ ജാബിരി
ദുബായ്: സഅദിയ്യ സ്ഥാപനങ്ങളുടെ വൈജ്ഞാനിക സേവനങ്ങള്‍ സമൂഹത്തിനും രാഷ്ട്രത്തിനും മാതൃകയാണെന്നും വിജ്ഞാനത്തിലൂടെ മാത്രമേ സമുദായത്തിന്റെ സമുദ്ധാരണം സാധ്യമാവുകയുള്ളൂവെന്നും യു.എ.ഇ അറബിക് അക്കാദമിക് ആന്റ് ഫാക്കല്‍റ്റീസ് തലവന്‍ ഡോ. സൈഫുല്‍ ജാബിരി പ്രസ്താവിച്ചു. ഷാര്‍ജ അല്‍ ഖാസിമിയ്യഃ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജാമിഅ: സഅദിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അഹ്‌മദ് മുശ്താഖിന് സഅദിയ്യ യുഎഇ നാഷണല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ നൂറുല്‍ ഉലമാ അക്കാദമിക് എക്‌സലന്‍സി അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു […]

ദുബായ്: സഅദിയ്യ സ്ഥാപനങ്ങളുടെ വൈജ്ഞാനിക സേവനങ്ങള്‍ സമൂഹത്തിനും രാഷ്ട്രത്തിനും മാതൃകയാണെന്നും വിജ്ഞാനത്തിലൂടെ മാത്രമേ സമുദായത്തിന്റെ സമുദ്ധാരണം സാധ്യമാവുകയുള്ളൂവെന്നും യു.എ.ഇ അറബിക് അക്കാദമിക് ആന്റ് ഫാക്കല്‍റ്റീസ് തലവന്‍ ഡോ. സൈഫുല്‍ ജാബിരി പ്രസ്താവിച്ചു. ഷാര്‍ജ അല്‍ ഖാസിമിയ്യഃ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജാമിഅ: സഅദിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അഹ്‌മദ് മുശ്താഖിന് സഅദിയ്യ യുഎഇ നാഷണല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ നൂറുല്‍ ഉലമാ അക്കാദമിക് എക്‌സലന്‍സി അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
ദുബായ് റിവാഖ് ഓഷാ എഡുക്കേഷന്‍ സെന്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സഅദിയ്യ നാഷണല്‍ പ്രസിഡണ്ട് സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ നൂറുല്‍ ഉലമാ അക്കാദമിക് എക്‌സലന്‍സി അവാര്‍ഡ് വിതരണം നിര്‍വ്വഹിച്ചു. മുശ്താഖിന്റെ ഒന്നാം റാങ്ക് നേട്ടം സഅദിയ്യയുടെത് മാത്രമല്ല മുഴുവന്‍ ഇന്ത്യക്കാരുടെ കൂടി വിജയമാണെന്നും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. വേദിയില്‍ മറ്റു റാങ്കുകാരായ താജുദ്ധീന്‍ അസീസ് സഖാഫി, മുഹമ്മദ് തുടങ്ങിയവരെയും ആദരിച്ചു.
സഅദിയ യതീംഖാന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഒരുക്കിയ സ്വര്‍ണ്ണ മെഡല്‍ ഖാസിമിയ്യ യൂനിവേഴ്‌സിറ്റി പ്രൊഫൊസ്സര്‍ ഡോ: ഇയാദ് അബ്ദുല്‍ മജീദും സഅദിയ്യ യു.എ.ഇ അലുംനിയുടെ ക്യാഷ് അവാര്‍ഡ് ഡോക്ടര്‍ സൈഫുല്‍ ജാബിരിയും മുശ്താഖിന് സമ്മാനിച്ചു. യുഎഇ ഗോള്‍ഡന്‍ വിസ നേടിയ യുവ സംരഭകനും സഅദിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റഷീദിനുള്ള ഉപഹാരം ബനിയാസ് സ്‌പൈക് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജി നല്‍കി. ഐ.സി.എഫ് നാഷണല്‍ പ്രസിഡണ്ട് മുസ്ഥഫാ ദാരിമി കടാങ്കോട് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ ഡോ: സൈഫുല്‍ സൈഫുല്‍ ജാബിരി, ഡോ: ഇയാദ് അബ്ദുല്‍ മജീദ് എന്നിവരെ പ്രത്യേകം ആദരിച്ചു.
എസ്‌വൈഎസ് സ്റ്റേറ്റ് ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, ഡോ. മുഹ്‌സിന്‍, ബനിയാസ് സ്‌പൈക്ക് എംഡി കുറ്റൂര്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, ഐസിഎഫ്-യുഎഇ നാഷണല്‍ സെക്രട്ടറി ഹമീദ് പരപ്പ, ഉസ്മാന്‍ മുസ്ലിയാര്‍ അല്‍ ഐന്‍, ഷമീര്‍ അവേലം, മൂസ ഹാജി, അഷ്‌റഫ് മന്ന, മുഹമ്മദ് സഅദി പരപ്പ, അബ്ദുല്‍ നാസര്‍ സഅദി ആറളം, അമീര്‍ ഹസ്സന്‍ സംബഡിച്ചു
നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം സ്വാഗതവും സലാം മാസ്റ്റര്‍ കാഞ്ഞിരോട് നന്ദിയും പറഞ്ഞു.