സഅദിയ്യ സനദ്ദാനവും ഉള്ളാള്‍ തങ്ങള്‍ -എം.എ. ഉസ്താദ് ആണ്ടുനേര്‍ച്ചയ്ക്കും നാളെ തുടക്കമാകും

കാസര്‍കോട്: ജാമിഅ സഅദിയ്യ സനദ്ദാനവും സയ്യിദ് അബ്ദുറഹ്‌മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെയും ആണ്ടുനേര്‍ച്ചയ്ക്കും നാളെ തുടക്കമാകും. രാവിലെ 9:30ന് എട്ടിക്കുളം താജുല്‍ ഉലമഉള്ളാള്‍ തങ്ങള്‍ മഖ്ബറ സിയാറത്തിന് സയ്യിദ്ത്വയ്യിബ് അല്‍ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. 3 മണിക്ക് നൂറുല്‍ ഉലമ മഖ്ബറ സിയാറത്ത്. നേതൃത്വം സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട. 4മണിക്ക് പതാക ഉയര്‍ത്തല്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നിര്‍വഹിക്കും. […]

കാസര്‍കോട്: ജാമിഅ സഅദിയ്യ സനദ്ദാനവും സയ്യിദ് അബ്ദുറഹ്‌മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെയും ആണ്ടുനേര്‍ച്ചയ്ക്കും നാളെ തുടക്കമാകും. രാവിലെ 9:30ന് എട്ടിക്കുളം താജുല്‍ ഉലമഉള്ളാള്‍ തങ്ങള്‍ മഖ്ബറ സിയാറത്തിന് സയ്യിദ്ത്വയ്യിബ് അല്‍ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും.
3 മണിക്ക് നൂറുല്‍ ഉലമ മഖ്ബറ സിയാറത്ത്. നേതൃത്വം സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട. 4മണിക്ക് പതാക ഉയര്‍ത്തല്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നിര്‍വഹിക്കും.
4ന് രാവിലെ 6 മണിക്ക് നടക്കുന്ന മുഹിയുദ്ദീന്‍ റാത്തീബ് മുഹമ്മദ്‌സ്വാലിഹ് സഅദി നേതൃത്വം നല്‍കും. 9:30 ന് നൂറുല്‍ ഉലമസ്മാരക ശിലാസ്ഥാപനം നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് കെ.എസ്ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, എ.പി അബ്ദുല്ലമുസ്ലിയാര്‍ മാണിക്കോത്ത് എന്നിവര്‍ നേതൃത്വം നല്‍കും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍സ്മാരക സെന്ററിന്റെ ത്രീഡി ലോഞ്ചിംഗ് നിര്‍വ്വഹിക്കും. 10 മണിക്ക് സയ്യിദ്ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെആരംഭിക്കും. സഅദിയ്യ വൈസ് പ്രസിഡണ്ട് കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവത്തിന്റെ അധ്യക്ഷതയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. 11:30ന് സഅദിയ പണ്ഡിത സംഗമം സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ്ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ്ഇസ്മാഈല്‍ ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. എ.പിഅബ്ദുല്ലമുസ്ലിയാര്‍ മാണിക്കോത്ത്, ഉബൈദുല്ലാഹി സഅദി, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി പ്രസംഗിക്കും. ഒരു മണിക്ക് സ്ഥാന വസ്ത്രം വിതരണം സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോള്‍ നിര്‍വഹിക്കും. സയ്യിദ് അത്താഹുല്ല തങ്ങള്‍ ഉദ്യാവരം പ്രാര്‍ത്ഥന നടത്തും. 1:30ന് നടക്കുന്ന പ്രാസ്ഥാനിക സമ്മേളനംസയ്യിദ്ഹസനുല്‍അഹ്ദല്‍തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. കേരള മുസ്ലിം ജമാഅത്ത്ജില്ലാ പ്രസിഡണ്ട് ബി.എസ്അബ്ദുല്ലക്കുഞ്ഞിഫൈസിയുടെ അധ്യക്ഷതയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിഉദ്ഘാടനം ചെയ്യും.
5 മണിക്ക് സനദ്ദാന പ്രാര്‍ത്ഥനാ സമ്മേളനം ആരംഭിക്കും. സയ്യിദ്അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ജാമിഅസഅദിയ്യ പ്രസിഡണ്ട് സയ്യിദ്‌കെ. എസ്ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദദാനം കുമ്പോല്‍ തങ്ങള്‍ നിര്‍വഹിക്കും. സമസ്ത പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. ശരീഅത്ത്‌കോളേജ് പ്രിന്‍സിപ്പള്‍ എ.പി അബ്ദുല്ലമുസ്ലിയാര്‍മാണിക്കോത്ത് സനദ്ദാന പ്രസംഗം നടത്തും.
പത്രസമ്മേളനത്തില്‍ സയ്യിദ്‌സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍കണ്ണവം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടിഅബ്ദുല്‍ഖാദിര്‍സഅദി, പള്ളങ്കോട്അബ്ദുല്‍ഖാദര്‍മദനി, എം എ അബ്ദുല്‍ വഹാബ്, സി എല്‍ ഹമീദ്, അഹമ്മദലി ബെണ്ടിച്ചാല്‍ സംബന്ധിച്ചു.

Related Articles
Next Story
Share it