നൂറുല്‍ ഉലമ സമന്വയ വിദ്യാഭ്യാസത്തിന് പുതുവഴി തുറന്ന നായകന്‍-മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍
ദേളി: സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിലൂടെ സമൂഹത്തിന് പുതിയ ദിശാ ബോധം നല്‍കിയ നവോത്ഥാന നായകനാണ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരെന്ന് കേരള തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍.സഅദിയ്യയില്‍ താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സനദ് ദാന സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പരസ്പര സഹകരണത്തിന്റേയും കേരളീയ മാതൃകയെ ശക്തിപ്പെടുത്താന്‍ എല്ലാവരുംം ഒത്തു നില്‍ക്കണം. കൊണ്ടും കൊടുത്തുമുള്ള നമ്മുടെ പൈതൃകത്തിന് ഹാനി പരത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മതേതര […]

ദേളി: സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിലൂടെ സമൂഹത്തിന് പുതിയ ദിശാ ബോധം നല്‍കിയ നവോത്ഥാന നായകനാണ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരെന്ന് കേരള തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍.
സഅദിയ്യയില്‍ താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സനദ് ദാന സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്പര സഹകരണത്തിന്റേയും കേരളീയ മാതൃകയെ ശക്തിപ്പെടുത്താന്‍ എല്ലാവരുംം ഒത്തു നില്‍ക്കണം. കൊണ്ടും കൊടുത്തുമുള്ള നമ്മുടെ പൈതൃകത്തിന് ഹാനി പരത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മതേതര വിശ്വാസികള്‍ യോജിച്ചു നില്‍ക്കണം. ജാമിഅ സഅദിയ്യ പോലുള്ള സ്ഥാപനങ്ങള്‍ ഈ പൈതൃകത്തെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു. എ കെ അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ സ്മരണികയുടെ രണ്ടാം പതിപ്പ് കല്ലട്ര മാഹിന്‍ ഹാജിക്ക് നല്‍കി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുന്‍ മന്ത്രി സി ടി അഹ്‌മദലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, എന്‍ എ അബൂബക്കര്‍ ഹാജി, എം എ ലത്തീഫ്, അസീസ് കടപ്പുറം, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, മൊയ്തീന്‍ കുഞ്ഞി കളനാട്, മുല്ലച്ചേരി അബ്ദുല്‍ കാദിര്‍ ഹാജി, അഹ്‌മദ് കെ മാണിയൂര്‍, അബ്ദുല്ല ഹാജി കുവൈത്ത്, സി എല്‍ ഹമീദ്, അഹ്‌മദലി ബെണ്ടിച്ചാല്‍ ഷാഫി ഹാജി കീഴൂര്‍, ഇബ്രീഹിം കല്ലട്ര, മൊയ്തീന്‍ കുഞ്ഞി കളനാട്, അബ്ദുല്‍ കാദിര്‍ ഹാജി പാറപ്പള്ളി, റസാഖ് ഹാജി മേല്‍പ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം സ്വാഗതവും ഇസ്മായില്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.