എസ്.വൈ.എസ്. കൂട്ട ഹരജി നല്‍കി

കാസര്‍കോട്: ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് എസ്.വൈ.എസ്. ജില്ലാ നേതാക്കള്‍ ജില്ലാ കലക്ടര്‍ക്ക് കൂട്ട ഹരജി നല്‍കി. സംസ്ഥാന വ്യാപകമായി ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി. ജില്ലാ പ്രസിഡണ്ട് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, സെക്രട്ടറിമാരായ റഷീദ് ബെളിഞ്ചം, എ.ബി ഷാഫി പൊവ്വല്‍, ഹാഷിം ദാരിമി ദേലംപാടി, ഫോറിന്‍ മുഹമ്മദ് ആലൂര്‍, ബഷീര്‍ ദാരിമി തളങ്കര, കെ.എം. അബ്ദുല്ല ഹാജി, മൊയ്തു മൗലവി ചെര്‍ക്കള എന്നിവരാണ് കലക്ടര്‍ക്ക് ഹരജി നല്‍കിയത്. […]

കാസര്‍കോട്: ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് എസ്.വൈ.എസ്. ജില്ലാ നേതാക്കള്‍ ജില്ലാ കലക്ടര്‍ക്ക് കൂട്ട ഹരജി നല്‍കി. സംസ്ഥാന വ്യാപകമായി ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി. ജില്ലാ പ്രസിഡണ്ട് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, സെക്രട്ടറിമാരായ റഷീദ് ബെളിഞ്ചം, എ.ബി ഷാഫി പൊവ്വല്‍, ഹാഷിം ദാരിമി ദേലംപാടി, ഫോറിന്‍ മുഹമ്മദ് ആലൂര്‍, ബഷീര്‍ ദാരിമി തളങ്കര, കെ.എം. അബ്ദുല്ല ഹാജി, മൊയ്തു മൗലവി ചെര്‍ക്കള എന്നിവരാണ് കലക്ടര്‍ക്ക് ഹരജി നല്‍കിയത്.
സംസ്ഥാന വ്യാപകമായുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ മേഖല, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് കൂട്ട ഹരജി സമര്‍പ്പിച്ചു. ചെര്‍ക്കള മേഖലക്ക് വേണ്ടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് മേഖല പ്രസിഡണ്ട് ഫോറിന്‍ മുഹമ്മദ് ഹാജിയും എസ്.വൈ.എസ്. ബദിയടുക്ക മേഖലക്ക് വേണ്ടി ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചവും നിവേദനം നല്‍കി.

Related Articles
Next Story
Share it