എസ്.വൈ.എസ്. ഡ്രൈ ഡേ ചലഞ്ച്; ജില്ലയില്‍ ഇരുപതിനായിരം വീടുകള്‍ ശുചീകരിച്ചു

കാസര്‍കോട്: മഴക്കാല രോഗങ്ങളെ കരുതലോടെ നേരിടാം എന്ന പ്രമേയവുമായി എസ്.വൈ.എസ്. നടത്തിയ ഡ്രൈ ഡേ ചലഞ്ചില്‍ പങ്കാളികളായി ജില്ലയിലെ പ്രവര്‍ത്തകരും. ജില്ലയില്‍ ഇരുപതിനായിരം വീടുകളിലാണ് ശുചീകരണം നടന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഡ്രൈ ഡേ ആഹ്വാനത്തിന് പിന്തുണനല്‍കുകയായിരുന്നു എസ്.വൈ.എസ്. ജില്ലാതല ഉദ്ഘാടനം എസ്.വൈ.എസ്. സംസ്ഥാന സാമൂഹിക സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാല്‍ ബുഖാരി, ജില്ലാ ജനറല്‍ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഫിനാന്‍സ് സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ദഅ്‌വാ പ്രസിഡണ്ട് […]

കാസര്‍കോട്: മഴക്കാല രോഗങ്ങളെ കരുതലോടെ നേരിടാം എന്ന പ്രമേയവുമായി എസ്.വൈ.എസ്. നടത്തിയ ഡ്രൈ ഡേ ചലഞ്ചില്‍ പങ്കാളികളായി ജില്ലയിലെ പ്രവര്‍ത്തകരും. ജില്ലയില്‍ ഇരുപതിനായിരം വീടുകളിലാണ് ശുചീകരണം നടന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഡ്രൈ ഡേ ആഹ്വാനത്തിന് പിന്തുണനല്‍കുകയായിരുന്നു എസ്.വൈ.എസ്.
ജില്ലാതല ഉദ്ഘാടനം എസ്.വൈ.എസ്. സംസ്ഥാന സാമൂഹിക സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാല്‍ ബുഖാരി, ജില്ലാ ജനറല്‍ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഫിനാന്‍സ് സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ദഅ്‌വാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സാന്ത്വനം സെക്രട്ടറി അഹമ്മദ് മുസ്ലിയാര്‍ കുണിയ, പി.ആര്‍. സെക്രട്ടറി താജുദ്ദീന്‍ സുബ്ബയ്യക്കട്ട, ഇല്ല്യാസ് മുസ്ലിയാര്‍ എന്നിവര്‍ സോണ്‍ തലങ്ങളില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ വീടും പരിസരവും ശുചീകരിക്കുകയും മലിന ജലം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുകയുമാണ് പ്രവര്‍ത്തകര്‍. കൃഷി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടൊപ്പം പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ജില്ലയില്‍ കാല്‍ലക്ഷം അടുക്കള തോട്ടങ്ങളുണ്ടാക്കാനാണ് എസ്.വൈ.എസ്. ലക്ഷ്യമിടുന്നത്.

Related Articles
Next Story
Share it