എസ്.വി നടരാജന്‍ പുരസ്‌കാരം വേണു അച്ചേരിക്ക്

പെരുമ്പള: രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന പെരുമ്പളയിലെ എസ്.വി. നടരാജന്റെ സ്മരണക്ക് സഹൃദയ സ്വയം സഹായ സംഘം ഏര്‍പ്പെടുത്തിയ അവാര്‍ഡ് വേണു അച്ചേരിക്ക്. സാമൂഹ്യ-ജീവകാരുണ്യ-പാലിയേറ്റീവ് രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനാണ് അയ്യായിരം രൂപയും മൊമെന്റോയും ഉള്‍പ്പെടുന്ന പുരസ്‌കാരത്തിന് വേണു അച്ചേരി അര്‍ഹനായത്. എടനീര്‍ ഗവ. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എം. ബാലകൃഷ്ണന്‍ കണ്‍വീനറും ചെമ്പരിക്ക ജി.യു.പി. സ്‌കൂള്‍ അധ്യാപിക വി. ശാലിനി, സാമൂഹ്യ പ്രവര്‍ത്തകരായ എം. ഹനീഫ, എസ്.വി അശോക് കുമാര്‍, എം. മണികണ്ഠന്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് […]

പെരുമ്പള: രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന പെരുമ്പളയിലെ എസ്.വി. നടരാജന്റെ സ്മരണക്ക് സഹൃദയ സ്വയം സഹായ സംഘം ഏര്‍പ്പെടുത്തിയ അവാര്‍ഡ് വേണു അച്ചേരിക്ക്. സാമൂഹ്യ-ജീവകാരുണ്യ-പാലിയേറ്റീവ് രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനാണ് അയ്യായിരം രൂപയും മൊമെന്റോയും ഉള്‍പ്പെടുന്ന പുരസ്‌കാരത്തിന് വേണു അച്ചേരി അര്‍ഹനായത്. എടനീര്‍ ഗവ. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എം. ബാലകൃഷ്ണന്‍ കണ്‍വീനറും ചെമ്പരിക്ക ജി.യു.പി. സ്‌കൂള്‍ അധ്യാപിക വി. ശാലിനി, സാമൂഹ്യ പ്രവര്‍ത്തകരായ എം. ഹനീഫ, എസ്.വി അശോക് കുമാര്‍, എം. മണികണ്ഠന്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ആഗസ്ത് ഒന്നിന് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

Related Articles
Next Story
Share it