എസ്. ശശിധരന്‍ പിള്ള സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കലക്ടര്‍

കാസര്‍കോട്: ഡെപ്യൂട്ടി കലക്ടര്‍ (ലാന്‍ഡ് അസൈന്‍മെന്റ്) എസ്.ശശിധരന്‍ പിള്ളയ്ക്ക് സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ)യ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. സംസ്ഥാന റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളക്ടര്‍ ആയിരിക്കെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 3630 ഓളം ആളുകള്‍ക്ക് സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിയ്ക്ക് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ അഞ്ച് ലക്ഷം രൂപ വീതം അക്കൗണ്ടില്‍ എത്തിച്ചു നല്‍കാന്‍ സാധിച്ചു. ഇതിനായി ജില്ലാ കലക്ടര്‍ക്ക് ആവശ്യമായ എല്ലാ സഹകരണവും ഉറപ്പു വരുത്തി. നിലവിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ […]

കാസര്‍കോട്: ഡെപ്യൂട്ടി കലക്ടര്‍ (ലാന്‍ഡ് അസൈന്‍മെന്റ്) എസ്.ശശിധരന്‍ പിള്ളയ്ക്ക് സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ)യ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. സംസ്ഥാന റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.
എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളക്ടര്‍ ആയിരിക്കെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 3630 ഓളം ആളുകള്‍ക്ക് സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിയ്ക്ക് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ അഞ്ച് ലക്ഷം രൂപ വീതം അക്കൗണ്ടില്‍ എത്തിച്ചു നല്‍കാന്‍ സാധിച്ചു. ഇതിനായി ജില്ലാ കലക്ടര്‍ക്ക് ആവശ്യമായ എല്ലാ സഹകരണവും ഉറപ്പു വരുത്തി. നിലവിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നുണ്ട്. ദേശീയപാത ഒഴികെയുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രശ്നങ്ങളില്‍ സമയബന്ധിതമായി നടപടി സ്വീകരിച്ചുവരുന്നു. കൂടാതെ ഫയല്‍ തീര്‍പ്പാക്കല്‍ പ്രവര്‍ത്തനങ്ങളിലും മേല്‍നോട്ടം വഹിക്കുന്നുണ്ട്. തഹസില്‍ദാര്‍ ആയിരിക്കെ നിരവധി പട്ടയപ്രശ്നങ്ങള്‍ പരിഹരിച്ചു. ഇവയൊക്കെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന റവന്യൂ വകുപ്പിന്റെ പുരസ്‌കാരം.
1992ല്‍ കല്‍പറ്റയില്‍ റവന്യൂ വകുപ്പ് ഗുമസ്തനായി സേവനം ആരംഭിച്ച എസ്. ശശിധരന്‍ പിള്ള 2004ല്‍ കാസര്‍കോട് കയ്യാറില്‍ വില്ലേജ് ഓഫീസറായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് കൊല്ലത്തും തലശ്ശേരിയിലും ജോലി ചെയ്ത ശേഷം വീണ്ടും 2017 ജൂലൈ മുതല്‍ 2019 നവംബര്‍ വരെ കാസര്‍കോട് താലൂക്കിലും ഹൊസ്ദുര്‍ഗ് താലൂക്കിലും തഹസില്‍ദാറായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് കൊല്ലം, കാട്ടാക്കട തഹസില്‍ദാറായി ജോലി ചെയ്തതിനുശേഷം എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കലക്ടറായി 2022ല്‍ വീണ്ടും കാസര്‍കോടെത്തി. നിലവില്‍ കാസര്‍കോട് കലക്ടറേറ്റില്‍ ഡെപ്യുട്ടി കളക്ടര്‍ (എല്‍.എ) ആയി സേവനമനുഷ്ഠിക്കുകയാണ് എസ്.ശശിധരന്‍ പിള്ള. കൊല്ലം മുഖത്തല സ്വദേശിയാണ്. ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം കാസര്‍കോടാണെന്നും സര്‍ക്കാറിന്റെ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും എസ്.ശശിധരന്‍ പിള്ള പറഞ്ഞു.

Related Articles
Next Story
Share it