പരിശോധനക്കിടെ എസ്.ഐയേയും പൊലീസുകാരേയും അക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ പട്രോളിങ്ങിനിടെ എസ്.ഐയെയും സംഘത്തെയും അക്രമിച്ചു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.പി. സുധീഷിനെ കൈക്കും ഇടുപ്പിനും പരിക്കേറ്റ നിലയില്‍ ആസ്പത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.പടന്ന കാവുന്തല പുതിയ പുരയിലെ എം.കെ.സവാദ് (25), ചെറുവത്തൂര്‍ മടക്കര പൊള്ളയില്‍ ഹൗസിലെ മുഹമ്മദ് കുഞ്ഞി (25) എന്നിവരെയാണ് ചന്തേര എസ്.ഐ എം.വി. ശ്രീദാസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. പട്രോളിങ്ങിനിടെ മെട്ടമ്മലില്‍ സംശയാസ്പദമായി കണ്ട കാര്‍ പൊലീസ് പരിശോധിക്കാന്‍ ശ്രമിച്ചപ്പോഴാണ് […]

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ പട്രോളിങ്ങിനിടെ എസ്.ഐയെയും സംഘത്തെയും അക്രമിച്ചു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.പി. സുധീഷിനെ കൈക്കും ഇടുപ്പിനും പരിക്കേറ്റ നിലയില്‍ ആസ്പത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പടന്ന കാവുന്തല പുതിയ പുരയിലെ എം.കെ.സവാദ് (25), ചെറുവത്തൂര്‍ മടക്കര പൊള്ളയില്‍ ഹൗസിലെ മുഹമ്മദ് കുഞ്ഞി (25) എന്നിവരെയാണ് ചന്തേര എസ്.ഐ എം.വി. ശ്രീദാസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. പട്രോളിങ്ങിനിടെ മെട്ടമ്മലില്‍ സംശയാസ്പദമായി കണ്ട കാര്‍ പൊലീസ് പരിശോധിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമണമു ണ്ടായത്. കാര്‍ മുന്നോട്ടെടുത്ത ശേഷം മുന്‍വശത്തെ ഇരു ഡോറുകളും തള്ളിത്തുറന്ന് പൊലീസിനെ തള്ളിയിടുകയായിരുന്നു. വാഹന പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എസ്.ഐ എം.വി. ശ്രീദാസിനെയും അക്രമിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ പൊലീസ് വാഹനം കുറുകെയിട്ട് തടയുകയായിരുന്നു. സി.പി.ഒ ഗിരീഷ്, ഡ്രൈവര്‍ ഹരീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ സവാദ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനാല്‍ സ്വത്തു കണ്ടു കെട്ടല്‍ ഉള്‍പ്പെടെ നേരിടുന്നയാളുമാണ്. നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും കോടതിയില്‍ ഹാജരാക്കി.