'മീശയ്ക്കുള്ള പുരസ്‌കാരം മലയാള സമൂഹം പൂര്‍ണമായും ഹിന്ദുത്വത്തിന് അടിയറവ് പറഞ്ഞിട്ടില്ല എന്നതിന്റെ തെളിവ്'

കോട്ടയം: മീശ എന്ന നോവലിന് 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് മലയാള സമൂഹം പൂര്‍ണമായും ഹിന്ദുത്വത്തിന് കീഴടങ്ങിയിട്ടില്ല എന്നതിന്റെ തെളിവാണെന്ന് എഴുത്തുകാരന്‍ എസ് ഹരീഷ്. ഇതുതന്നെയാണ് അവാര്‍ഡ് തനിക്ക് ലഭിച്ചതിന്റെ രാഷ്ട്രീയ പ്രാധാന്യമെന്നും പുരസ്‌കാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോവല്‍ മാസികയില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നതിനെയും തുടര്‍ന്ന് നടന്ന സംഭവങ്ങളെയും ഹിന്ദുത്വ ശക്തികള്‍ സാഹിത്യ സമൂഹത്തെ അവരുടെ വരുതിയില്‍ കൊണ്ടുവരാന്‍ വേണ്ടി നടത്തിയ ശ്രമമായിട്ടാണ് തോന്നിയതെന്നും എസ് ഹരീഷ് പറഞ്ഞു. മികച്ച […]

കോട്ടയം: മീശ എന്ന നോവലിന് 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് മലയാള സമൂഹം പൂര്‍ണമായും ഹിന്ദുത്വത്തിന് കീഴടങ്ങിയിട്ടില്ല എന്നതിന്റെ തെളിവാണെന്ന് എഴുത്തുകാരന്‍ എസ് ഹരീഷ്. ഇതുതന്നെയാണ് അവാര്‍ഡ് തനിക്ക് ലഭിച്ചതിന്റെ രാഷ്ട്രീയ പ്രാധാന്യമെന്നും പുരസ്‌കാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നോവല്‍ മാസികയില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നതിനെയും തുടര്‍ന്ന് നടന്ന സംഭവങ്ങളെയും ഹിന്ദുത്വ ശക്തികള്‍ സാഹിത്യ സമൂഹത്തെ അവരുടെ വരുതിയില്‍ കൊണ്ടുവരാന്‍ വേണ്ടി നടത്തിയ ശ്രമമായിട്ടാണ് തോന്നിയതെന്നും എസ് ഹരീഷ് പറഞ്ഞു. മികച്ച നോവല്‍ വിഭാഗത്തിലാണ് 'മീശ' പുരസ്‌കാരത്തിനര്‍ഹമായത്. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം.

Related Articles
Next Story
Share it