റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്റെ രാജ്യത്തെ ആദ്യ നിര്‍മാണ യൂണിറ്റ് കേരളത്തില്‍; തിരുവനന്തപുരത്ത് യൂണിറ്റ് ആരംഭിക്കാന്‍ വ്യവസായ വികസന കോര്‍പറേഷനുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ചര്‍ച്ച നടത്തി; ആദ്യ ഘട്ടത്തില്‍ വിദഗ്ധരെ അടക്കം റഷ്യ നല്‍കും

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നികിന്റെ നിര്‍മാണ യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്നു. ഇതുസംബന്ധിച്ച് റഷ്യയും കേരളവും ചര്‍ച്ച നടത്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം വ്യവസായ വികസന കോര്‍പറേഷന്‍ വിശദമായ പ്ലാന്‍ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ വികസന കോര്‍പറേഷനും റഷ്യയെ പ്രതിനിധീകരിച്ച് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമാണ് ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ തോന്നക്കലില്‍ വാക്സിന്‍ നിര്‍മാണ യൂണിറ്റിന് സ്ഥലം കണ്ടെത്താന്‍ തീരുമാനമായത്. […]

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നികിന്റെ നിര്‍മാണ യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്നു. ഇതുസംബന്ധിച്ച് റഷ്യയും കേരളവും ചര്‍ച്ച നടത്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം വ്യവസായ വികസന കോര്‍പറേഷന്‍ വിശദമായ പ്ലാന്‍ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ വികസന കോര്‍പറേഷനും റഷ്യയെ പ്രതിനിധീകരിച്ച് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമാണ് ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ തോന്നക്കലില്‍ വാക്സിന്‍ നിര്‍മാണ യൂണിറ്റിന് സ്ഥലം കണ്ടെത്താന്‍ തീരുമാനമായത്. തോന്നക്കലിലെ ബയോടെക്നൊളജിക്കല്‍ പാര്‍ക്കില്‍ യൂണിറ്റിനായി സ്ഥലം നല്‍കാമെന്നാണ് കേരളം നിര്‍ദേശിച്ചിരിക്കുന്നത്.

വാക്‌സിന്‍ നിര്‍മാണത്തിന് കേരളത്തില്‍ സ്ഥലവും സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കണമെന്നതാണ് പ്രധാന ആവശ്യം. വിദഗ്ധരെ അടക്കം ആദ്യഘട്ടത്തില്‍ റഷ്യ നല്‍കുമെന്നും സൂചനയുണ്ട്. അതേസമയം സ്ഥലം നല്‍കാന്‍ കേരളം സജ്ജമാണ്. ഇന്ത്യയില്‍ ഒരിടത്തും നിലവില്‍ റഷ്യന്‍ വാക്‌സീന്‍ നിര്‍മാണ യൂണിറ്റുകള്‍ ഇല്ല. കേരളത്തില്‍ തുടങ്ങാനായാല്‍ രാജ്യത്തെ തന്നെ ആദ്യ സംരംഭമാകും ഇത്. പ്രതീക്ഷക്കൊത്ത് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണം കേരളത്തില്‍ ആരംഭിക്കാനായാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അതൊരു മുതല്‍ക്കൂട്ടാകും.

റഷ്യക്ക് പുറത്ത് ദക്ഷിണ കൊറിയ, ബ്രസീല്‍, തുര്‍ക്കി, സൗദി അറേബ്യ, ചൈന എന്നിവിടങ്ങളില്‍ നിലവില്‍ സ്പുട്നിക് വാക്സിന്‍ യൂണിറ്റുകളുണ്ട്. ഇന്ത്യയില്‍ വാക്സിന്‍ നിര്‍മിക്കുന്നതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പടെ ഏഴ് ഫര്‍മാ കമ്പനികളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Related Articles
Next Story
Share it