മംഗളൂരുവില്‍ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ രണ്ടുപേരും കവര്‍ച്ചാസ്വര്‍ണം വാങ്ങിയ ജ്വല്ലറി ഉടമകളും അറസ്റ്റില്‍

മംഗളൂരു: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ രണ്ട് പേരും മോഷണമുതലുകള്‍ വാങ്ങിയ ജ്വല്ലറി ഉടമകളും അടക്കം നാലുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. തിരുവായില്‍ സ്വദേശിയായ വാമഞ്ഞൂര്‍ ആരിഫ് എന്ന ആരിഫ് (26), ബോണ്ടയില്‍ കാവൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ് (36) എന്നിവരെയാണ് മംഗളൂരു റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആരിഫിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, ഭവനഭേദനം, കൊലപാതകശ്രമം തുടങ്ങിയ 18 കേസുകളുണ്ട്. ഹനീഫിനെതിരെ ബജ്‌പെ പൊലീസ് സ്റ്റേഷനില്‍ കവര്‍ച്ചയ്ക്ക് കേസുണ്ട്. 2022 ഏപ്രില്‍ 12ന് മംഗളൂരു റൂറല്‍ […]

മംഗളൂരു: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ രണ്ട് പേരും മോഷണമുതലുകള്‍ വാങ്ങിയ ജ്വല്ലറി ഉടമകളും അടക്കം നാലുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. തിരുവായില്‍ സ്വദേശിയായ വാമഞ്ഞൂര്‍ ആരിഫ് എന്ന ആരിഫ് (26), ബോണ്ടയില്‍ കാവൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ് (36) എന്നിവരെയാണ് മംഗളൂരു റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആരിഫിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, ഭവനഭേദനം, കൊലപാതകശ്രമം തുടങ്ങിയ 18 കേസുകളുണ്ട്. ഹനീഫിനെതിരെ ബജ്‌പെ പൊലീസ് സ്റ്റേഷനില്‍ കവര്‍ച്ചയ്ക്ക് കേസുണ്ട്. 2022 ഏപ്രില്‍ 12ന് മംഗളൂരു റൂറല്‍ പൊലീസ് പരിധിയിലെ പല്‍ഡേന്‍ ഗ്രാമത്തില്‍ നിന്ന് മമത എന്ന സ്ത്രീയുടെ സ്വര്‍ണം തട്ടിയെടുത്ത ശേഷം മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടത് ആരിഫും മുഹമ്മദ് ഹനീഫുമാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി.
2022 മാര്‍ച്ച് 26ന് കളറായിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം ഹനീഫ് മോഷ്ടിക്കുകയും അത് ഉപയോഗിക്കുകയും ചെയ്തു. പിരിയാടി വത്സല എന്ന സ്ത്രീയുടെ 10 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാല തട്ടിയെടുത്ത കേസിലും ഹനീഫ് പ്രതിയാണ്. കാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആരിഫും ഹനീഫും എമോഷ്ടിച്ച 18 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണ്ണ ചെയിനുകള്‍ വാങ്ങിയതിന് ജ്വല്ലറി ഉടമകളായ അബ്ദുല്‍ സമദ് പി പി, മുഹമ്മദ് റിയാസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആരിഫും ഹനീഫും മോഷ്ടിച്ച രണ്ട് മോട്ടോര്‍ ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it