റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടി 11ന് തുടങ്ങും

കാസര്‍കോട്: കേരള സ്റ്റാര്‍ട്ടപ് മിഷനും സി.പി.സി. ആര്‍.ഐ കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് അന്തര്‍ദേശീയ പ്രശസ്തി നേടിയ 20ല്‍ അധികം പ്രഭാഷകര്‍. 11, 12 തിയതികളില്‍ സി.പി.സി.ആര്‍.ഐയിലാണ് ഉച്ചകോടി. സാമൂഹികമായി സ്വാധീനം ചെലുത്തുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കേരളത്തില്‍ നിന്നുള്ള അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കാന്‍ ബംഗളുരു ആസ്ഥാനമായുള്ള ഇന്‍കുബേറ്ററായ സോഷ്യല്‍ ആല്‍ഫ നടത്തുന്ന പിച്ചിംഗും ഉച്ചകോടിയില്‍ ഉണ്ടാകും. ഫ്രഷ് ടു ഹോമിന്റെ സഹസ്ഥാപകന്‍ മാത്യൂ ജോസഫ്, ആഗോള അംഗീകാരം നേടിയ ഉത്തരവാദിത്ത […]

കാസര്‍കോട്: കേരള സ്റ്റാര്‍ട്ടപ് മിഷനും സി.പി.സി. ആര്‍.ഐ കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് അന്തര്‍ദേശീയ പ്രശസ്തി നേടിയ 20ല്‍ അധികം പ്രഭാഷകര്‍. 11, 12 തിയതികളില്‍ സി.പി.സി.ആര്‍.ഐയിലാണ് ഉച്ചകോടി. സാമൂഹികമായി സ്വാധീനം ചെലുത്തുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കേരളത്തില്‍ നിന്നുള്ള അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കാന്‍ ബംഗളുരു ആസ്ഥാനമായുള്ള ഇന്‍കുബേറ്ററായ സോഷ്യല്‍ ആല്‍ഫ നടത്തുന്ന പിച്ചിംഗും ഉച്ചകോടിയില്‍ ഉണ്ടാകും.
ഫ്രഷ് ടു ഹോമിന്റെ സഹസ്ഥാപകന്‍ മാത്യൂ ജോസഫ്, ആഗോള അംഗീകാരം നേടിയ ഉത്തരവാദിത്ത ടൂറിസത്തിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, എയ്ഞജല്‍ നിക്ഷേപകന്‍ നാഗരാജ പ്രകാശം, ഐ.സി.എ.ആര്‍-സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. അനിത കരുണ്‍, എന്‍ട്രി ആപ് സഹസ്ഥാപകന്‍ മുഹമ്മദ് ഹിസാമുദ്ദീന്‍, ടി.സി.എസ് റാപിഡ് ലാബിന്റെ മേധാവി റോബിന്‍ ടോമി, വൃദ്ധി സി.ടി.എസിന്റെ മാനേജിംഗ് പാര്‍ട്ണര്‍ അജയന്‍ കെ. അനാത്ത്, സിദ്ദ്‌സ് ഫാമിന്റെ സഹസ്ഥാപകന്‍ കിഷോര്‍ ഇന്ദുകൂരി, ഹാപ്പി ഹെന്‍സിന്റെ സ്ഥാപകന്‍ മഞ്ജുനാഥ് മാരപ്പന്‍, ഐ.സി.എ.ആര്‍ ശാസ്ത്രജ്ഞരായ ഡോ. കെ. ശ്രീനിവാസ്, ഡോ. സുധ മൈസൂര്‍, ഇസാഫ് റിടെയിലിന്റെ ഡയറക്ടര്‍ തോമസ് കെ.ടി എന്നിവര്‍ രണ്ട് ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കും.
11ന് രാവിലെ 10 മണിക്ക് കോണ്‍ക്ലേവ് ഉദ്ഘാടനം നടക്കും. ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് പുറമെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ ടി.എച്ച് വെങ്കടേശ്വരലു, കമ്മോഡിറ്റി ബോര്‍ഡ് എക്‌സികുട്ടീവ് ഹെഡ് വെങ്കടേഷ് ഹുബ്ബള്ളി, ഡോ. ഹോമി ചെറിയാന്‍ എന്നിവര്‍ പങ്കെടുക്കും. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ ജോണ്‍ എം. തോമസ്, സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. അനിത കരുണ്‍, ഐ.സി.എ.ആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലുമാരായ ഡോ. ബി.കെ പാണ്ഡെ, ഡോ. കെ. ശ്രീനിവാസ്, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ പ്രൊജക്റ്റ് ഡയറക്ടര്‍ റിയാസ് പി.എം, സീനിയര്‍ ഇന്‍ക്യൂബേഷന്‍ മാനേജര്‍ അശോക് കുരിയന്‍, അഗ്രി ഇന്നോവേറ്റ് സി.ഇ.ഒ ഡോ. സുധാ മൈസൂര്‍ പങ്കെടുക്കും.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://startupmission.in/rural_business_conclave/ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

Related Articles
Next Story
Share it