റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന് തുടക്കമായി; അഗ്രി-ടെക് ഹാക്കത്തോണില്‍ തൃശൂര്‍ ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് വിജയികള്‍

കാസര്‍കോട്: കേരള സ്റ്റാര്‍ട്ടപ് മിഷനും സി.പി.സി.ആര്‍.ഐ കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന് പ്രൗഢോജ്ജ്വല തുടക്കം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഐസിഎആര്‍-സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. അനിത കരുണ്‍, കാസര്‍കോട് കേന്ദ്രസര്‍വകലാശാല വൈസ്ചാന്‍സിലര്‍ പ്രൊഫ. എച്ച് വെങ്കിടേശ്വരലു, ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഷാനവാസ് പാടൂര്‍, കെഎസ്‌യുഎം പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് റിയാസ്, കോക്കനട്ട് ഡെവലപ്മന്റ് ബോര്‍ഡ് ഡെ. ഡയറക്ടര്‍ ദീപ്തി നായര്‍, കെഎസ്‌യുഎം സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉച്ചകോടിക്ക് […]

കാസര്‍കോട്: കേരള സ്റ്റാര്‍ട്ടപ് മിഷനും സി.പി.സി.ആര്‍.ഐ കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന് പ്രൗഢോജ്ജ്വല തുടക്കം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഐസിഎആര്‍-സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. അനിത കരുണ്‍, കാസര്‍കോട് കേന്ദ്രസര്‍വകലാശാല വൈസ്ചാന്‍സിലര്‍ പ്രൊഫ. എച്ച് വെങ്കിടേശ്വരലു, ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഷാനവാസ് പാടൂര്‍, കെഎസ്‌യുഎം പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് റിയാസ്, കോക്കനട്ട് ഡെവലപ്മന്റ് ബോര്‍ഡ് ഡെ. ഡയറക്ടര്‍ ദീപ്തി നായര്‍, കെഎസ്‌യുഎം സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ 30 മണിക്കൂര്‍ നീണ്ടു നിന്ന അഗ്രി-ടെക് ഹാക്കത്തോണില്‍ തൃശൂര്‍ ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ കോഡേഴ്‌സ് ടീം വിജയികളായി. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ വിവരങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി സന്ദര്‍ശകര്‍ക്ക് നല്‍കുന്ന പ്ലാറ്റ്‌ഫോമാണ് അവര്‍ നിര്‍മ്മിച്ചത്. ഇവര്‍ക്ക് 50,000 രൂപയുടെ സമ്മാനത്തുക കൂടാതെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കുന്ന 12 ലക്ഷം രൂപയുടെ ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസരവും ലഭിക്കും. മാക്‌സ്‌ക്യു, റാന്‍സ്, യുഫാംസ്, അര്‍ട്ടാവേഴ്‌സ് എന്നീ ടീമുകളാണ് ആദ്യ അഞ്ച് സ്ഥാനത്തെത്തിയത്.
ഗ്രാമങ്ങളിലാണ് രാജ്യത്തിന്റെ ഭാവിയുള്ളതെന്ന യാഥാര്‍ത്ഥ്യം പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
കാസര്‍കോട് കടപ്പുറത്ത് പ്രവര്‍ത്തനം നിലച്ച് കിടക്കുന്ന ഫാക്ടറിയുടെ രണ്ടേക്കര്‍ സ്ഥലം ഏറ്റെടുത്ത് കൊച്ചി മാതൃകയില്‍ ടെക്‌നോളജി ഇനോവേഷന്‍ സോണ്‍ സ്ഥാപിക്കുന്ന കാര്യം സജീവപരിഗണനയിലാണെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.
രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പ്രമുഖരായ 40 ഓളം പേരാണ് രണ്ട് ദിവസത്തെ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ത്യയിലെ പ്രമുഖ നിക്ഷേപകരായ സോഷ്യല്‍ ആല്‍ഫ, സ്റ്റാര്‍ട്ടപ് ഇന്ത്യ, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്, കേരള കാര്‍ഷിക കോളേജ് തുടങ്ങി ജില്ലയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ പിന്തുണയോടെ വിപുലമായ രീതിയിലാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയയ്ക്കു സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് രണ്ടാം ലക്കത്തിന്റെ പ്രമേയം. ഇന്ത്യയിലെ പ്രമുഖ സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ സ്ഥാപകരുടെ പങ്കാളിത്തം, കാര്‍ഷിക-ഭക്ഷ്യോത്പാദന മേഖലകളിലെ സാങ്കേതിക വളര്‍ച്ചയും സാധ്യതകളും വിശദീകരിക്കുന്ന സെഷനുകള്‍, ഗ്രാമീണ ഇന്ത്യയുടെ സാദ്ധ്യതകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചകള്‍, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രമുള്‍പ്പടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഉള്ള സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വിപണിസാധ്യതയുള്ള സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തല്‍ തുടങ്ങിയവ ഉച്ചകോടിയില്‍ നടക്കുന്നുണ്ട്.

Related Articles
Next Story
Share it