പ്രാര്‍ത്ഥനകളെല്ലാം വിഫലം; വിടരും മുമ്പെ പിഞ്ചു റുഖയ്യ കണ്ണടച്ചു
കാസര്‍കോട്: പ്രാര്‍ത്ഥനകളെല്ലാം വിഫലമായി. വിടരും മുമ്പെ ആ കുഞ്ഞുപൂവ് കണ്ണടച്ചു. എരിയാല്‍ സ്വദേശിയും ഇലക്ട്രിക്കല്‍ ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറുമായ ഷമ്മാസിന്റെയും കുണിയ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും നോഡല്‍ ഓഫീസറുമായ തളങ്കര ദീനാര്‍ നഗറിലെ ഡോ. ആയിഷ ഷമ റഹ്മത്തിന്റെയും മകള്‍ റുഖയ്യ ബറക്ക എന്ന നാലര വയസുകാരിയുടെ വേര്‍പാട് നാടിന്റെയാകെ നോവായി. ഇരട്ട കുട്ടികളില്‍ ഒരാളാണ് റുഖയ്യ. കളിചിരികളുമായി കടന്നുപോയ ആദ്യ വര്‍ഷങ്ങള്‍ക്കൊടുവില്‍ പെട്ടെന്നുണ്ടായ പനിയെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കുണ്ടായ തകരാറ് മൂലമാണ് ഈ പിഞ്ചുകുഞ്ഞിന്റെ […]

കാസര്‍കോട്: പ്രാര്‍ത്ഥനകളെല്ലാം വിഫലമായി. വിടരും മുമ്പെ ആ കുഞ്ഞുപൂവ് കണ്ണടച്ചു. എരിയാല്‍ സ്വദേശിയും ഇലക്ട്രിക്കല്‍ ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറുമായ ഷമ്മാസിന്റെയും കുണിയ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും നോഡല്‍ ഓഫീസറുമായ തളങ്കര ദീനാര്‍ നഗറിലെ ഡോ. ആയിഷ ഷമ റഹ്മത്തിന്റെയും മകള്‍ റുഖയ്യ ബറക്ക എന്ന നാലര വയസുകാരിയുടെ വേര്‍പാട് നാടിന്റെയാകെ നോവായി. ഇരട്ട കുട്ടികളില്‍ ഒരാളാണ് റുഖയ്യ. കളിചിരികളുമായി കടന്നുപോയ ആദ്യ വര്‍ഷങ്ങള്‍ക്കൊടുവില്‍ പെട്ടെന്നുണ്ടായ പനിയെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കുണ്ടായ തകരാറ് മൂലമാണ് ഈ പിഞ്ചുകുഞ്ഞിന്റെ മരണം. അസുഖം എന്താണെന്ന് പോലും തിരിച്ചറിഞ്ഞിരുന്നില്ല.
ബിരുദാനന്തര ബിരുദത്തിന് പുറമെ ഡോക്ടറേറ്റും വിദ്യഭ്യാസ രംഗത്തെ മികച്ച നേട്ടങ്ങളുമായി ആയിഷ ഷമ മുന്നേറുന്നതിനിടയിലാണ് മകള്‍ റുഖയ്യ അസുഖ ബാധിതയായത്. മലേഷ്യയില്‍ തുടര്‍ പഠനം നടത്തിക്കൊണ്ടിരിക്കെ അവിടെ വെച്ചായിരുന്നു ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. മലേഷ്യയിലെ യൂണിവേഴ്‌സിറ്റി ഓഫ് കെബാംഗ്‌സാനില്‍ നിന്നാണ് ആയിഷ ഷമ പോസ്റ്റ് കോളോണിയല്‍ ലിറ്ററേച്ചറില്‍ ഡോക്ടറേറ്റ് നേടിയത്. ഓക്‌സ്‌ഫോര്‍ഡിന് വേണ്ടി ഹാരിസ് ഖദീര്‍ തയ്യാറാക്കിയ ദി സൈലന്‍സ് ദാറ്റ് സ്പീക്‌സ് എന്ന പുസ്തകത്തിന് വേണ്ടി ഒരു കൃതി പരിഭാഷപ്പെടുത്തി ഡോ. ആയിഷ ഷമ ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗം ഉപമേധാവിയായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ് തന്റെ പിഞ്ചുമകള്‍ റുഖയ്യ അസുഖ ബാധിതയായതോടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള നിരന്തരമായ ഓട്ടത്തില്‍ ഷമയുടെ തുടര്‍ന്നുള്ള പഠനങ്ങളും അന്വേഷണങ്ങളും വഴിമുട്ടി. തളങ്കരയിലെ സാമൂഹ്യ പ്രവര്‍ത്തകനും ദീനാര്‍ നഗറിലെ ബദര്‍ ഹോട്ടല്‍ ഉടമയുമായ പി.എ സലാമിന്റെ മകളാണ് ഷമ. കുട്ടി അസുഖ ബാധിതയായതോടെ പലയിടങ്ങളിലും ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ലങ്‌സിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് കുട്ടി കടുത്ത ശ്വാസതടസം അനുഭവപ്പെട്ട് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സാരിഫ്, സഹാന്‍ എന്നിവര്‍ റുഖയ്യ ബറക്കയുടെ സഹോദരങ്ങളാണ്. മയ്യത്ത് ഇന്ന് രാവിലെ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.