നായിക്കാപ്പില്‍ പട്ടാപ്പകല്‍ വീടുകള്‍ കുത്തിത്തുറന്ന് 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 33,000 രൂപയും കവര്‍ന്നു

കുമ്പള: പൊലീസിനെയും നാട്ടുകാരയും മുള്‍മുനയില്‍ നിര്‍ത്തി കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. നായിക്കാപ്പില്‍ പട്ടാപ്പകല്‍ വീടിന്റെ ജനല്‍ കമ്പികള്‍ അടര്‍ത്തിമാറ്റിയും മറ്റൊരു വീടിന്റെ വാതില്‍ തകര്‍ത്തും കവര്‍ച്ച. 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 33,000 രൂപയുമാണ് കവര്‍ന്നത്.നീര്‍ച്ചാലിലെ കര്‍ണാടക ബാങ്ക് മാനേജര്‍ നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപത്തെ വാസുദേവ അണ്ണയ്യയുടെ വീടിന്റെ പിറക് വശത്തെ ജനല്‍ കമ്പി അടര്‍ത്തി മാറ്റി അകത്ത് കയറിയ സംഘം മൂന്ന് അലമാരകള്‍ തകര്‍ത്ത് രണ്ട് അലമാരകളിലായി സൂക്ഷിച്ച 11,000 രൂപയും 30 പവന്‍ […]

കുമ്പള: പൊലീസിനെയും നാട്ടുകാരയും മുള്‍മുനയില്‍ നിര്‍ത്തി കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. നായിക്കാപ്പില്‍ പട്ടാപ്പകല്‍ വീടിന്റെ ജനല്‍ കമ്പികള്‍ അടര്‍ത്തിമാറ്റിയും മറ്റൊരു വീടിന്റെ വാതില്‍ തകര്‍ത്തും കവര്‍ച്ച. 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 33,000 രൂപയുമാണ് കവര്‍ന്നത്.
നീര്‍ച്ചാലിലെ കര്‍ണാടക ബാങ്ക് മാനേജര്‍ നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപത്തെ വാസുദേവ അണ്ണയ്യയുടെ വീടിന്റെ പിറക് വശത്തെ ജനല്‍ കമ്പി അടര്‍ത്തി മാറ്റി അകത്ത് കയറിയ സംഘം മൂന്ന് അലമാരകള്‍ തകര്‍ത്ത് രണ്ട് അലമാരകളിലായി സൂക്ഷിച്ച 11,000 രൂപയും 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. സമീപം താമസിക്കുന്ന കുമ്പള ബസ്റ്റാന്റിന് സമീപത്തെ മോഹന്‍ ടൈലര്‍ ഷോപ്പ് ഉടമ മോഹന്‍ദാസിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ച മൂന്ന് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 22,000 രൂപയും കവര്‍ന്നു. വാസുദേവ രാവിലെ വീട് പൂട്ടി ബാങ്കിലും ഭാര്യ ബംഗളൂരുവില്‍ പുതുതായി പണിയുന്ന വീട്ടിലേക്കും പോയ നേരത്തായിരുന്നു കവര്‍ച്ച.
മോഹന്‍ദാസും ഭാര്യ ശ്രീലതയും രാവിലെ കുമ്പളയിലെ ടൈലറിങ്ങ് കടയില്‍ പോയതായിരുന്നു. വാസുദേവ വൈകിട്ട് 6 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍ കാണുന്നത്. അലമാരകള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ട്ടപ്പെട്ടതായി അറിയുന്നത്. ഏഴര മണിയോടെ ശ്രീലത വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. രണ്ട് അലമാരകളില്‍ സൂക്ഷിച്ച പണവും സ്വര്‍ണ്ണാഭരണങ്ങളുമാണ് കവര്‍ന്നത്.
വിരളയടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഇന്ന് രാവിലെ വീടുകളിലെത്തി പരിശോധന നടത്തി. കവര്‍ച്ചാ സംഘത്തെ പിടിക്കാനായി കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപ്, എസ്.ഐ. വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.

Related Articles
Next Story
Share it