ഗൂഗിള്‍ ചതിച്ചാശാനേ..! ദിര്‍ഹമിന് 24 രൂപയൊന്നും ആയിട്ടില്ല; 20 തന്നെ
ദുബൈ: പുതിയ കാലത്ത് വിവരങ്ങള്‍ അറിയാന്‍ ബഹുഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നതാണ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍. ലോകത്ത് നമുക്ക് അറിയേണ്ടതായ എന്തും ചോദിക്കാന്‍ സാധിക്കുന്ന ഗൂഗിള്‍ തന്നെ തെറ്റായ വിവരം നല്‍കിയാലോ? അങ്ങനെ ഒരു ചതി സംഭവിച്ചിരിക്കുകയാണ്. ഇന്ത്യക്കാരായ പ്രവാസികളാണ് ഇതിലൂടെ ഏറ്റവും കൂടുതല്‍ വലഞ്ഞത്. ഒരു യു.എ.ഇ ദിര്‍ഹത്തിന് 24.73 ഇന്ത്യന്‍ രൂപ എന്നായിരുന്നു ഇന്ന് ഗൂഗിള്‍ നല്‍കിയ വിവരം. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ആളുകള്‍ നാട്ടിലേക്ക പണമയക്കാന്‍ നെട്ടോട്ടമോടുകയായിരുന്നു. പെട്ടന്ന് മൂല്യം […]

ദുബൈ: പുതിയ കാലത്ത് വിവരങ്ങള്‍ അറിയാന്‍ ബഹുഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നതാണ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍. ലോകത്ത് നമുക്ക് അറിയേണ്ടതായ എന്തും ചോദിക്കാന്‍ സാധിക്കുന്ന ഗൂഗിള്‍ തന്നെ തെറ്റായ വിവരം നല്‍കിയാലോ? അങ്ങനെ ഒരു ചതി സംഭവിച്ചിരിക്കുകയാണ്. ഇന്ത്യക്കാരായ പ്രവാസികളാണ് ഇതിലൂടെ ഏറ്റവും കൂടുതല്‍ വലഞ്ഞത്. ഒരു യു.എ.ഇ ദിര്‍ഹത്തിന് 24.73 ഇന്ത്യന്‍ രൂപ എന്നായിരുന്നു ഇന്ന് ഗൂഗിള്‍ നല്‍കിയ വിവരം.
ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ആളുകള്‍ നാട്ടിലേക്ക പണമയക്കാന്‍ നെട്ടോട്ടമോടുകയായിരുന്നു. പെട്ടന്ന് മൂല്യം ഉയരുന്നത് കണ്ട പരിഭ്രാന്തരായ ആളുകള്‍ തങ്ങളുടെ പണം അയക്കാനായി ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ തുറന്നപ്പോള്‍ മൂല്യ പഴയത് തന്നെ. എന്നാലും വിശ്വസിക്കാനാകാതെ ആളുകള്‍ വിവിധ മണി എക്സ്ചേഞ്ചുകളിലേക്കും മാധ്യമസ്ഥാപനങ്ങളിലേക്കും വിളി തുടങ്ങി. ഗൂഗിളില്‍ കണ്ടത് ശരിയാണോ എന്ന് അന്വേഷിക്കുന്നതിന് പകരം എക്സ്ചേഞ്ചില്‍ തിരക്കുണ്ടോ എന്നാണ് മിക്കവരും അന്വേഷിച്ചത്.
പാകിസ്താന്‍ രൂപ 51 വരെയും കാണിച്ചിരുന്നു. യഥാര്‍ഥത്തില്‍ ഒരു ദിര്‍ഹത്തിന് ഇന്ത്യന്‍ മൂല്യം 19.90 രൂപയും പാകിസ്താന്‍ മൂല്യം രൂപ 45.95 രൂപയുമാണ് ഇന്ന് മണി എക്സ്ചേഞ്ചുകളുടെ റേറ്റ്. വിളി കൊണ്ട് പൊറുതിമുട്ടിയ എകസ്‌ചേഞ്ചുകാര്‍ ഗൂഗിളില്‍ നിരക്ക് മാറ്റാന്‍ ആരെയാണ് വിളിക്കേണ്ടതെന്നറിയാതെ കുഴങ്ങി. ഗൂഗിള്‍ നിരക്കാണെങ്കില്‍ 24ല്‍ നിന്ന് 23ലേക്കും പിന്നീട് വീണ്ടും 24ലേക്കും മാറിയും മറിഞ്ഞും നില്‍ക്കുകയായിരുന്നു. യു.എ.ഇ സമയം വൈകീട്ട് 3.45 വരെ ഈ തെറ്റ് തിരുത്തിയിരുന്നില്ല. 20.01 ആണ് രാത്രി എട്ട് മണിയോടെ ഗൂഗിള്‍ കാണിക്കുന്നത്.