ഭരണാധികാരികള്‍ കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കുന്നു-എം.പി

കാസര്‍കോട്: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്വതന്ത്ര ഭാരതം കണ്ട ദീര്‍ഘവീക്ഷണമുള്ള, സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച കരുത്തനായ പ്രധാനമന്ത്രിയായിരുന്നു എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുസ്മരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 133-ാം ജന്മ വാര്‍ഷിക ദിനത്തില്‍ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ നെഹ്‌റുവിന്റെ ഛായപടത്തില്‍ നിലവിളക്ക് കൊളുത്തി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി കുഞ്ഞികണ്ണന്‍, ഹക്കീം കുന്നില്‍, കെ നീലകണ്ഠന്‍, രമേശന്‍ […]

കാസര്‍കോട്: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്വതന്ത്ര ഭാരതം കണ്ട ദീര്‍ഘവീക്ഷണമുള്ള, സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച കരുത്തനായ പ്രധാനമന്ത്രിയായിരുന്നു എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുസ്മരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 133-ാം ജന്മ വാര്‍ഷിക ദിനത്തില്‍ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ നെഹ്‌റുവിന്റെ ഛായപടത്തില്‍ നിലവിളക്ക് കൊളുത്തി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി കുഞ്ഞികണ്ണന്‍, ഹക്കീം കുന്നില്‍, കെ നീലകണ്ഠന്‍, രമേശന്‍ കരുവാച്ചേരി, ഡി.സി.സി ഭാരവാഹികളായ, വിനോദ് കുമാര്‍ പള്ളിയില്‍ വീട്, കരുണ്‍ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാര്‍, ബ്ലോക്ക് പ്രസിഡണ്ട്മാരായ കെ. ഖാലിദ്, കെ. ലക്ഷ്മണ പ്രഭു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ്കുമാര്‍, പോഷക സംഘടന നേതാകളായ എ. വാസുദേവന്‍, ജി. നാരായണന്‍, ജമീല അഹമദ്, അഡ്വ ശ്രീജിത്ത് മാടകല്ല്, മനാഫ് നുള്ളിപ്പാടി, മണ്ഡലം പ്രസിഡണ്ടുമാരായ സി. അശോക് കുമാര്‍, ഉമേഷ് അന്നങ്കൂര്‍, എം. രാജീവന്‍ നമ്പ്യാര്‍, ഹനീഫ ചേരങ്കൈ സംസാരിച്ചു.

Related Articles
Next Story
Share it