ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ റുഖയ്യയെ ആദരിച്ചു

കാസര്‍കോട്: ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ റുഖയ്യയെ ജമാഅത്തെ ഇസ്ലാമി ജില്ലാ വനിതാ വിഭാഗം ആദരിച്ചു. എയര്‍ഇന്ത്യ ട്രാഫിക്ക് വിഭാഗത്തില്‍ നിന്നും വിരമിച്ച മൊഗ്രാല്‍ ഫൈസീനാസിലെ മുഹമ്മദ് കുഞ്ഞി-പരേതയായ മറിയുമ്മ ദമ്പതികളുടെ മകള്‍ റുഖയ്യയാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയത്. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഡോ. ജോസഫ് കോയിപ്പള്ളിയുടെ മേല്‍നോട്ടത്തില്‍ 'പ്രവാസത്തിന്റെ കാവ്യാത്മകത, റോബര്‍ട്ട് ഫ്രോസ്റ്റ്‌റിന്റെ രചനകളില്‍' എന്ന വിഷയത്തിലാണ് റുഖയ്യ ഡോക്ടറേറ്റ് നേടിയത്. കോഴിക്കോട് ഫറൂക്ക് കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായ സഹോദരി സീനത്തും നേരത്തേ ഇതേ […]

കാസര്‍കോട്: ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ റുഖയ്യയെ ജമാഅത്തെ ഇസ്ലാമി ജില്ലാ വനിതാ വിഭാഗം ആദരിച്ചു. എയര്‍ഇന്ത്യ ട്രാഫിക്ക് വിഭാഗത്തില്‍ നിന്നും വിരമിച്ച മൊഗ്രാല്‍ ഫൈസീനാസിലെ മുഹമ്മദ് കുഞ്ഞി-പരേതയായ മറിയുമ്മ ദമ്പതികളുടെ മകള്‍ റുഖയ്യയാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയത്. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഡോ. ജോസഫ് കോയിപ്പള്ളിയുടെ മേല്‍നോട്ടത്തില്‍ 'പ്രവാസത്തിന്റെ കാവ്യാത്മകത, റോബര്‍ട്ട് ഫ്രോസ്റ്റ്‌റിന്റെ രചനകളില്‍' എന്ന വിഷയത്തിലാണ് റുഖയ്യ ഡോക്ടറേറ്റ് നേടിയത്. കോഴിക്കോട് ഫറൂക്ക് കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായ സഹോദരി സീനത്തും നേരത്തേ ഇതേ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. റുഖയ്യ കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ പ്രൊഫസറാണ്. ഇന്ത്യയിലെ, ഇംഗ്ലീഷില്‍ അറിയപ്പെടുന്ന നിരൂപകയും കവയത്രിയുമാണ് റുഖയ്യ.

Related Articles
Next Story
Share it