റുബീന നൗഫല്‍ മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട്
മംഗല്‍പ്പാടി: മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ റുബീന നൗഫല്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായിരുന്ന റിസാന സാബിര്‍ പാര്‍ട്ടിയിലെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് രാജി വെച്ച പ്രസിഡണ്ട് സ്ഥാനത്തേക്കാണ് ഇന്ന് ഉച്ചയോടെ തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിലെ രൂക്ഷമായ മാലിന്യ പ്രശ്‌നത്തെ തുടര്‍ന്ന് റിസാന സാബിറിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പഞ്ചായത്ത് ഭരണം സ്തംഭിച്ച മട്ടായിരുന്നു. രണ്ടാഴ്ച്ച മുമ്പാണ് റിസാന പ്രസിഡണ്ട് സ്ഥാനം രാജി വെച്ചത്. ഉടന്‍ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ […]

മംഗല്‍പ്പാടി: മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ റുബീന നൗഫല്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായിരുന്ന റിസാന സാബിര്‍ പാര്‍ട്ടിയിലെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് രാജി വെച്ച പ്രസിഡണ്ട് സ്ഥാനത്തേക്കാണ് ഇന്ന് ഉച്ചയോടെ തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിലെ രൂക്ഷമായ മാലിന്യ പ്രശ്‌നത്തെ തുടര്‍ന്ന് റിസാന സാബിറിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പഞ്ചായത്ത് ഭരണം സ്തംഭിച്ച മട്ടായിരുന്നു. രണ്ടാഴ്ച്ച മുമ്പാണ് റിസാന പ്രസിഡണ്ട് സ്ഥാനം രാജി വെച്ചത്. ഉടന്‍ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശമുണ്ടായി. ഉപ്പളയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ ഭാര്യയായ ബന്തിയോട് സ്വദേശിനിയുടെ പേരും പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ വീണ്ടും തര്‍ക്കമുണ്ടായി. രാത്രി വൈകിയാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി റുബീനയുടെ പേര് പ്രഖ്യാപിച്ചത്. ഒന്‍പതാം വാര്‍ഡ് ബേക്കൂരിലെ പ്രതിനിധിയാണ് റുബീന. 19-ാം വാര്‍ഡ് ചെറുഗോളിയിലെ ബി.ജെ.പിഅംഗം രേവതിയും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചു. റുബീനക്ക് 16 വോട്ടുകളും രേവതിക്ക് 4 വോട്ടുകളുമാണ് ലഭിച്ചത്. എല്‍.ഡി.എഫ് അംഗങ്ങള്‍ വിട്ട് നിന്നു.