അഡൂരില്‍ റബ്ബര്‍ ഉല്‍പാദക സഹകരണ സംഘം ഓഫീസില്‍ തീപിടിത്തം; 25 ലക്ഷം രൂപയുടെ നഷ്ടം

അഡൂര്‍: അഡൂരിലെ റബ്ബര്‍ ഉല്‍പാദക സഹകരണ സംഘം ഓഫീസും സമീപത്തെ റബ്ബര്‍ ഉണക്കുപുരയും കത്തിനശിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ പരിശ്രമിച്ച് തീയണക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ഓഫീസ് ഉള്‍പ്പെടെ പൂര്‍ണ്ണമായും കത്തിനശിച്ചു. അഞ്ച് ടണ്‍ റബ്ബര്‍ ഷീറ്റുകളും ഫര്‍ണിച്ചറുകളും നിരവധി രേഖകളും കത്തിനശിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശനിയാഴ്ച പകല്‍ റബ്ബര്‍ ഷീറ്റ് ഉണക്കുന്നതിന് തീയിട്ടിരുന്നു. വൈകിട്ടോടെ […]

അഡൂര്‍: അഡൂരിലെ റബ്ബര്‍ ഉല്‍പാദക സഹകരണ സംഘം ഓഫീസും സമീപത്തെ റബ്ബര്‍ ഉണക്കുപുരയും കത്തിനശിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ പരിശ്രമിച്ച് തീയണക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ഓഫീസ് ഉള്‍പ്പെടെ പൂര്‍ണ്ണമായും കത്തിനശിച്ചു. അഞ്ച് ടണ്‍ റബ്ബര്‍ ഷീറ്റുകളും ഫര്‍ണിച്ചറുകളും നിരവധി രേഖകളും കത്തിനശിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശനിയാഴ്ച പകല്‍ റബ്ബര്‍ ഷീറ്റ് ഉണക്കുന്നതിന് തീയിട്ടിരുന്നു. വൈകിട്ടോടെ തീയണച്ചിരുന്നതായും പറയുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെയുണ്ടായ തീപിടിത്തത്തിന് കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും സംശയിക്കുന്നുണ്ട്.

Related Articles
Next Story
Share it