കാരുണ്യ സ്പര്‍ശവുമായി ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് ടീം

കാസര്‍കോട്: സ്‌നേഹത്തിന്റ കാരുണ്യ സ്പര്‍ശവുമായി വീണ്ടും അവരെത്തി. കുണ്ടംകുഴി അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റിയിലൂടെ നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് വേണ്ടിയാണ് കാസര്‍കോട് ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് ടീം കുണ്ടംകുഴിയിലെത്തിയത്. ഇന്നലെ പൊതു അവധി ആയിരുന്നിട്ടും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊന്നും തടസമല്ലെന്ന് തെളിയിച്ചായിരുന്നു പൊരി വെയിലിനെയും വകവെക്കാതെയുള്ള കാസര്‍കോട് ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് ടീമിന്റെ പ്രവര്‍ത്തനം. ഇരു വൃക്കകളും തകരാറിലാവുകയും ഒരു കാല്‍ നഷ്ടപ്പെടുകയും ചെയ്ത ഗംഗാധരന്‍ കുണ്ടംകുഴിക്ക് കുടിവെള്ള ടാങ്ക് നല്‍കുന്നതിനും കൂടാതെ വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ ഹംസ […]

കാസര്‍കോട്: സ്‌നേഹത്തിന്റ കാരുണ്യ സ്പര്‍ശവുമായി വീണ്ടും അവരെത്തി. കുണ്ടംകുഴി അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റിയിലൂടെ നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് വേണ്ടിയാണ് കാസര്‍കോട് ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് ടീം കുണ്ടംകുഴിയിലെത്തിയത്. ഇന്നലെ പൊതു അവധി ആയിരുന്നിട്ടും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊന്നും തടസമല്ലെന്ന് തെളിയിച്ചായിരുന്നു പൊരി വെയിലിനെയും വകവെക്കാതെയുള്ള കാസര്‍കോട് ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് ടീമിന്റെ പ്രവര്‍ത്തനം. ഇരു വൃക്കകളും തകരാറിലാവുകയും ഒരു കാല്‍ നഷ്ടപ്പെടുകയും ചെയ്ത ഗംഗാധരന്‍ കുണ്ടംകുഴിക്ക് കുടിവെള്ള ടാങ്ക് നല്‍കുന്നതിനും കൂടാതെ വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ ഹംസ ഹാജി കാരക്കാടിന് കട്ടില്‍ വിതരണം ചെയ്യുന്നതിനും വേണ്ടിയാണ് ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് ടീം കുണ്ടംകുഴിയിലെത്തിയത്. ആര്‍.ടി.ഒ. ജഴ്‌സണ്‍ ടി.എം., ടീമംഗങ്ങളായ കൃഷ്ണകുമാര്‍ എ.പി., എം.വി.ഐ. ജയരാജ് തിലക്, എ.എം.വി.ഐ സുധീഷ്, എം.എ.എം.വി.ഐ ഉദയകുമാര്‍, അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് അഹമ്മദ് ഷാഫി മധൂര്‍, സെക്രട്ടറി രതീഷ് കുണ്ടംകുഴി എന്നിവര്‍ സഹായ വിതരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related Articles
Next Story
Share it