ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റിന്റെ ഇടപെടല്‍; ചെറുവത്തൂര്‍ ടൗണില്‍ റിഫ്‌ളക്ടറുകള്‍ സ്ഥാപിച്ചു

കാസര്‍കോട്: എന്‍.എച്ച്. 66 ചെറുവത്തൂര്‍ ടൗണില്‍ പുതുതായി സ്ഥാപിച്ച ഡിവൈഡറുകള്‍ക്ക് റിഫ്‌ളക്ടറുകള്‍ ഘടിപ്പിക്കാത്തതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതായി പരാതി ലഭിച്ച സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍. ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷ കൗണ്‍സിലിംഗ് യോഗത്തിലെ നിര്‍ദ്ദേശപ്രകാരം ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റെ വിഭാഗത്തിന്റെ വാട്ട്‌സ്-ആപ്പ് നമ്പര്‍, നിരത്തുകളിലെ അപകട സാധ്യതയുള്ള സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി പൊതു ജനങ്ങള്‍ക്കായി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ കനത്ത മഴയില്‍ ഇന്നോവ കാര്‍ ഡിവൈഡറില്‍ കയറി അപകടം സംഭവിച്ച പരാതിയെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് […]

കാസര്‍കോട്: എന്‍.എച്ച്. 66 ചെറുവത്തൂര്‍ ടൗണില്‍ പുതുതായി സ്ഥാപിച്ച ഡിവൈഡറുകള്‍ക്ക് റിഫ്‌ളക്ടറുകള്‍ ഘടിപ്പിക്കാത്തതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതായി പരാതി ലഭിച്ച സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍. ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷ കൗണ്‍സിലിംഗ് യോഗത്തിലെ നിര്‍ദ്ദേശപ്രകാരം ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റെ വിഭാഗത്തിന്റെ വാട്ട്‌സ്-ആപ്പ് നമ്പര്‍, നിരത്തുകളിലെ അപകട സാധ്യതയുള്ള സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി പൊതു ജനങ്ങള്‍ക്കായി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ കനത്ത മഴയില്‍ ഇന്നോവ കാര്‍ ഡിവൈഡറില്‍ കയറി അപകടം സംഭവിച്ച പരാതിയെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ജെഴ്‌സണ്‍ ടി.എമ്മിന്റെ നിര്‍ദേശപ്രകാരം ദേശിയ പാത റോഡ് മാര്‍ക്കിംഗ് അധികൃതരുമായി ബന്ധപ്പെട്ടാണ് ഈ നടപടി. വാട്ട്‌സ് ആപ്പ് വഴി ലഭിക്കുന്ന പൊതുജനങ്ങളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തി ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് വരും ദിവസങ്ങളിലും റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ആര്‍.ടി.ഒ. അറിയിച്ചു. എം.വി.ഐ. സാജു ഫ്രാന്‍സിസ്, എ.എം.വി.ഐ. മാരായ ഗണേശന്‍ കെ.വി., ജിജോ വിജയ് സി.വി., പ്രവീണ്‍ കുമാര്‍ എം., വിജേഷ് പി.വി., സുധീഷ് എം. എന്നിവര്‍ സ്ഥലത്തെത്തി റോഡ് മാര്‍ക്കിംഗിന് നേതൃത്വം നല്‍കി.

Related Articles
Next Story
Share it