റിട്ട. ആര്‍.ഡി.ഒ ഇ. ചന്ദ്രശേഖരന്‍ നായര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

കാസര്‍കോട്: റിട്ട. ആര്‍.ഡി.ഒ വിദ്യാനഗര്‍ ചിന്മയ കോളനി ശിവദത്തില്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ (79) അന്തരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയിലും പിന്നീട് സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോഴും കാസര്‍കോടിന്റെ മുന്നേറ്റത്തിന് വേണ്ടി മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനും പൊതുസേവകനുമായിരുന്നു. മുളിയാര്‍ പാത്തനടുക്കം സ്വദേശിയാണ്. റെഡ്‌ക്രോസ് ജില്ലാ പ്രസിഡണ്ട്, ജില്ല ഉപഭോക്തൃ സമിതി അംഗം, ജില്ലാ റസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ട്, വിദ്യാനഗര്‍ ചിന്മയ കോളനി റസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ട്, നെഹ്‌റു യുവകേന്ദ്ര ജില്ലാ ഉപദേശക […]

കാസര്‍കോട്: റിട്ട. ആര്‍.ഡി.ഒ വിദ്യാനഗര്‍ ചിന്മയ കോളനി ശിവദത്തില്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ (79) അന്തരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയിലും പിന്നീട് സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോഴും കാസര്‍കോടിന്റെ മുന്നേറ്റത്തിന് വേണ്ടി മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനും പൊതുസേവകനുമായിരുന്നു. മുളിയാര്‍ പാത്തനടുക്കം സ്വദേശിയാണ്. റെഡ്‌ക്രോസ് ജില്ലാ പ്രസിഡണ്ട്, ജില്ല ഉപഭോക്തൃ സമിതി അംഗം, ജില്ലാ റസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ട്, വിദ്യാനഗര്‍ ചിന്മയ കോളനി റസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ട്, നെഹ്‌റു യുവകേന്ദ്ര ജില്ലാ ഉപദേശക സമിതിഅംഗം, മദ്യ നിരോധന സമിതി ജില്ലാ പ്രസിഡണ്ട്, കാസര്‍കോട് പീപ്പിള്‍സ് ഫോറം വൈസ് പ്രസിഡണ്ട്, കാസര്‍കോട് ചിന്മയ മിഷന്‍ സെക്രട്ടറി, കാസര്‍കോട് ഗവ. കോളേജ് പി.ടി.എ വൈസ് പ്രസിഡണ്ട്, ജനമൈത്രി പൊലീസ് ഉപദേശക സമിതി അംഗം, ട്രോമാ കെയര്‍ ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് ക്ലാര്‍ക്കായിരുന്നു. മൂന്ന് പതിറ്റാണ്ട് കാലം റവന്യു വകുപ്പില്‍ ജോലി ചെയ്തു.
കാസര്‍കോട് ജില്ലാ രൂപീകരണത്തിന് ആവശ്യമായ രൂപരേഖ തയ്യാറാക്കുന്നതില്‍ പ്രവര്‍ത്തിച്ചു. ജില്ല നേടിയെടുക്കുന്നതിലും ചന്ദ്രഭാനു കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും ജില്ലയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടെ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഭാര്യ: കാനത്തൂര്‍ പുതുക്കുടി ലക്ഷ്മി.
മക്കള്‍: ആശ (അധ്യാപിക, കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), അംബിക (അധ്യാപിക, നാസിക്). മരുമക്കള്‍: ക്യാപ്റ്റന്‍ ദാമോദരന്‍ (മറൈന്‍ പൈലറ്റ്), നാരായണന്‍ നായര്‍ (ലോക്കോ പൈലറ്റ്, റെയില്‍വേ നാസിക്). സഹോദരങ്ങള്‍: രാധാകൃഷ്ണന്‍ നായര്‍ (റിട്ട. തഹസില്‍ദാര്‍), ലക്ഷ്മി, അനന്തന്‍ (റിട്ട. എസ്.ഐ), പ്രസന്ന ചന്ദ്രന്‍ (ബിസിനസ്), അനില്‍കുമാര്‍ (മാനേജര്‍, ചെങ്കള സര്‍വീസ് സഹകരണ ബാങ്ക്), ഇന്ദിര, ശര്‍മിള. സംസാകരം 4 മണിക്ക് മുളിയാര്‍ പാത്തനടുക്കം തറവാട്ട് വളപ്പില്‍ നടക്കും.

Related Articles
Next Story
Share it