സി.1.2 കോവിഡ് വകഭേദം: ഏഴ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇന്ത്യ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ന്യൂഡെല്‍ഹി: ഏഴ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൂടി ഇന്ത്യ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വിവിധ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ദക്ഷിണാഫ്രിക്ക, ചൈന, ബോട്‌സ്വാന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാവെ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവില്‍ പറയുന്നു. ദിണാഫ്രിക്കയില്‍ സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. […]

ന്യൂഡെല്‍ഹി: ഏഴ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൂടി ഇന്ത്യ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വിവിധ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ദക്ഷിണാഫ്രിക്ക, ചൈന, ബോട്‌സ്വാന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാവെ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.

ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവില്‍ പറയുന്നു. ദിണാഫ്രിക്കയില്‍ സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. പുതിയ വകഭേദം ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles
Next Story
Share it