റിട്ട. കാസര്‍കോട് ഡി.ഇ.ഒ എം. ശങ്കരന്‍ നമ്പ്യാര്‍ അന്തരിച്ചു

നീലേശ്വരം: അധ്യാപക അവാര്‍ഡ് ജേതാവും റിട്ട. കാസര്‍കോട് ഡി.ഇ.ഒയുമായ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ ഇച്ചിരംവീട് ഐശ്വര്യയിലെ എം.ശങ്കരന്‍ നമ്പ്യാര്‍ (91) അന്തരിച്ചു. ബഹുഭാഷാ പണ്ഡിതനായ ഇദ്ദേഹം വര്‍ഷങ്ങളോളം എസ്.എസ്.എല്‍.സി പരീക്ഷയുടെ ഇംഗ്ലീഷ്, കന്നഡ ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന സമിതിയിലും കന്നഡ പാഠപുസ്തക നിര്‍മ്മാണ സമിതിയിലും അംഗമായിരുന്നു. ഭാരത് സേവക് സമാജ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് എന്നിവയുടെ കോഡിനേറ്റര്‍, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജില്ലാ രക്ഷാധികാരി, എന്‍.കെ.ബി.എം ട്രസ്റ്റ് ഹോസ്പിറ്റല്‍, ജില്ലാ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി നീലേശ്വരം […]

നീലേശ്വരം: അധ്യാപക അവാര്‍ഡ് ജേതാവും റിട്ട. കാസര്‍കോട് ഡി.ഇ.ഒയുമായ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ ഇച്ചിരംവീട് ഐശ്വര്യയിലെ എം.ശങ്കരന്‍ നമ്പ്യാര്‍ (91) അന്തരിച്ചു. ബഹുഭാഷാ പണ്ഡിതനായ ഇദ്ദേഹം വര്‍ഷങ്ങളോളം എസ്.എസ്.എല്‍.സി പരീക്ഷയുടെ ഇംഗ്ലീഷ്, കന്നഡ ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന സമിതിയിലും കന്നഡ പാഠപുസ്തക നിര്‍മ്മാണ സമിതിയിലും അംഗമായിരുന്നു. ഭാരത് സേവക് സമാജ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് എന്നിവയുടെ കോഡിനേറ്റര്‍, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജില്ലാ രക്ഷാധികാരി, എന്‍.കെ.ബി.എം ട്രസ്റ്റ് ഹോസ്പിറ്റല്‍, ജില്ലാ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി നീലേശ്വരം എന്നിവയുടെ വൈസ് ചെയര്‍മാന്‍, ചന്ദ്രകാന്തം സ്റ്റഡി സര്‍ക്കിള്‍ രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സി.എം. ഭാര്‍ഗവി (റിട്ട. പ്രഥമാധ്യാപിക, നീലേശ്വരം പഞ്ചായത്ത് മുന്‍ അംഗം). മക്കള്‍: സി.എം. അശോക് കുമാര്‍ (മാനേജര്‍, എയ്ഡഡ് ജൂനിയര്‍ ബേസിക് സ്‌കൂള്‍, പുത്തിഗെ), ബേബി, വേണുഗോപാലന്‍ നായര്‍ (വൈസ് ചെയര്‍മാന്‍, ബോഷെ ബംഗളുരു). മരുമക്കള്‍: കെ.എന്‍. പ്രസന്ന (പ്രഥമാധ്യാപിക, നീലേശ്വരം മൂലപ്പള്ളി എ.എല്‍.പി സ്‌കൂള്‍), കരിങ്ങാട്ട് വേലായുധന്‍ നായര്‍ (റിട്ട. അക്കൗണ്ട്‌സ് ഓഫീസര്‍, ഐ.എസ്.ആര്‍.ഒ ബംഗളൂരു), ജലജ. സഹോദരങ്ങള്‍: എ. പത്മനാഭന്‍ നമ്പ്യാര്‍ (റിട്ട. മാനേജര്‍, ലക്ഷദീപ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്‍), ലീലാവതി (റിട്ട. അധ്യാപിക), സരസ്വതി, ലക്ഷ്മി (ആലുവ), പരേതരായ എ.ബാലകൃഷ്ണന്‍ നായര്‍, രാഘവന്‍ നമ്പ്യാര്‍, യശോദമ്മ.

Related Articles
Next Story
Share it