എസ്.ഡി.പി.ഐ-ആര്‍.എസ്.എസ് സംഘര്‍ഷം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

ആലപ്പുഴ: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വയലാര്‍ സ്വദേശിയായ രാഹുല്‍ ആര്‍ കൃഷ്ണ (നന്ദു-22) ആണ് മരിച്ചത്. ആലപ്പുഴ ചേര്‍ത്തല വയലാറിലെ നാഗംകുളങ്ങര കവലയില്‍ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. എസ്.ഡി.പി.ഐ - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റതെന്നാണ് വിവരം. കഴിഞ്ഞ ദിവസവും ആര്‍.എസ്.എസും എസ്.ഡി.പി.ഐയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബുധനാഴ്ച സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് ഉച്ചയ്ക്ക് എസ് ഡി പി ഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. ഇതിലെ പ്രസംഗ പരാമര്‍ശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. വൈകിട്ട് […]

ആലപ്പുഴ: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വയലാര്‍ സ്വദേശിയായ രാഹുല്‍ ആര്‍ കൃഷ്ണ (നന്ദു-22) ആണ് മരിച്ചത്. ആലപ്പുഴ ചേര്‍ത്തല വയലാറിലെ നാഗംകുളങ്ങര കവലയില്‍ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. എസ്.ഡി.പി.ഐ - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റതെന്നാണ് വിവരം. കഴിഞ്ഞ ദിവസവും ആര്‍.എസ്.എസും എസ്.ഡി.പി.ഐയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബുധനാഴ്ച സംഘര്‍ഷമുണ്ടായത്.

സ്ഥലത്ത് ഉച്ചയ്ക്ക് എസ് ഡി പി ഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. ഇതിലെ പ്രസംഗ പരാമര്‍ശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേതുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായപ്പോള്‍ വെട്ടേറ്റ് നന്ദു മരിച്ചെന്നാണ് പ്രാഥമിക വിവരം. മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Related Articles
Next Story
Share it