സോഷ്യല്‍ മീഡിയയില്‍ മുസ്ലിം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റിട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മംഗളൂരു: കര്‍ണാടക റായ്ച്ചൂര്‍ ജില്ലയില്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റിട്ട സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകന്‍ രാജു തംബക് ആണ് അറസ്റ്റിലായത്.പോസ്റ്റ് വൈറലായതോടെ ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മുസ്ലിം സ്ത്രീകളെ കുട്ടികളെ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള യന്ത്രങ്ങളായി ചിത്രീകരിച്ചാണ് പ്രതി സോഷ്യല്‍ മീഡിയയില്‍ […]

മംഗളൂരു: കര്‍ണാടക റായ്ച്ചൂര്‍ ജില്ലയില്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റിട്ട സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകന്‍ രാജു തംബക് ആണ് അറസ്റ്റിലായത്.
പോസ്റ്റ് വൈറലായതോടെ ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മുസ്ലിം സ്ത്രീകളെ കുട്ടികളെ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള യന്ത്രങ്ങളായി ചിത്രീകരിച്ചാണ് പ്രതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതെന്ന് പൊലീസ് പറഞ്ഞു. രാജു തംബക് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മുസ്ലിം സംഘടനകള്‍ ലിംഗസുഗൂര്‍ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ലിംഗസുഗൂര്‍ ടൗണില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it