ആര്‍.എസ്.എസ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല; 'ഭാരത് മാതാ കീ ജയ്' വിളിച്ചതുകൊണ്ട് ബി.ജെ.പിക്കാര്‍ ദേശസ്നേഹികളാവില്ല: ശിവസേന

മുംബൈ: ബിജെപിയെയും ആര്‍എസ്എസിനെയും കടന്നാക്രമിച്ച് ശിവസേന തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായിരുന്നില്ലെന്നും 'ഭാരത് മാതാ കീ ജയ്' വിളിക്കുന്നതു കൊണ്ട് ബി.ജെ.പിക്കാര്‍ ദേശസ്നേഹികളാവില്ലെന്നും താക്കറെ പറഞ്ഞു. ബജറ്റ് സെഷനിടെ മഹാരാഷ്ട്ര അസംബ്ലിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ കടന്നാക്രമണം. എല്‍ഡിഎയിലെ മുന്‍ സഖ്യകക്ഷികളായിരുന്നു ബിജെപിയും ശിവസേനയും. 'ശിവസേന സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല. കാരണം അന്ന് ഞങ്ങളുടെ പാര്‍ട്ടി നിലവിലില്ലായിരുന്നു. എന്നാല്‍ അന്ന് നിലവിലുണ്ടായിരുന്ന നിങ്ങളുടെ മാതൃസംഘടനയും (ആര്‍.എസ്.എസ്) സ്വാതന്ത്ര്യ സമരത്തില്‍ […]

മുംബൈ: ബിജെപിയെയും ആര്‍എസ്എസിനെയും കടന്നാക്രമിച്ച് ശിവസേന തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായിരുന്നില്ലെന്നും 'ഭാരത് മാതാ കീ ജയ്' വിളിക്കുന്നതു കൊണ്ട് ബി.ജെ.പിക്കാര്‍ ദേശസ്നേഹികളാവില്ലെന്നും താക്കറെ പറഞ്ഞു. ബജറ്റ് സെഷനിടെ മഹാരാഷ്ട്ര അസംബ്ലിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ കടന്നാക്രമണം. എല്‍ഡിഎയിലെ മുന്‍ സഖ്യകക്ഷികളായിരുന്നു ബിജെപിയും ശിവസേനയും.

'ശിവസേന സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല. കാരണം അന്ന് ഞങ്ങളുടെ പാര്‍ട്ടി നിലവിലില്ലായിരുന്നു. എന്നാല്‍ അന്ന് നിലവിലുണ്ടായിരുന്ന നിങ്ങളുടെ മാതൃസംഘടനയും (ആര്‍.എസ്.എസ്) സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല. ഭാരത് മാതാ കീ ജയ് എന്നു വിളിച്ചതു കൊണ്ടുമാത്രം നിങ്ങള്‍ ദേശസ്നേഹികളാവില്ല.' സഭയിലെ ബി.ജെ.പി അംഗങ്ങളെ ചൂണ്ടി ഉദ്ധവ് പറഞ്ഞു.

'ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കുകയെന്നാല്‍ രാജ്യത്തോട് സ്നേഹമുണ്ട് എന്നര്‍ത്ഥമില്ല. ജനങ്ങള്‍ക്ക് നീതി നല്‍കുന്നില്ലെങ്കില്‍ ആ മുദ്രാവാക്യം വിളിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. കര്‍ഷകരെ തെരുവില്‍ പ്രതിഷേധിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കുകയാണ്. ഹിന്ദുത്വ നേതാവ് വി.ഡി സവര്‍ക്കര്‍ക്ക് ഭാരതരത്ന പുരസ്‌കാരം നല്‍കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിനെയും താക്കറെ വിമര്‍ശിച്ചു. സവര്‍ക്കര്‍ക്ക് മരണാനന്തര ഭാരതരത്ന നല്‍കണമെന്നാവശ്യപ്പെട്ട് താന്‍ രണ്ട് തവണ കേന്ദ്രത്തിന് കത്തയച്ചിരുന്നുവെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്ന് താക്കറെ പറഞ്ഞു.

അതേസമയം ഉദ്ധവ് താക്കറെയുടേത് കവല പ്രസംഗമാണെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.

Related Articles
Next Story
Share it