ആര്‍.എസ്.പി മുന്‍ ദേശീയജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു

കൊല്ലം: ആര്‍.എസ്.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു. 82 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരം ബുധനാഴ്ച നടക്കും. കോളേജ് അധ്യാപകനായിരുന്ന ചന്ദ്രചൂഡന്‍ പി.എസ്.സി അംഗമായിരുന്നു. ആര്യനാട് നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2008 മുതല്‍ 2018 വരെയാണ് ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ഈ മാസം നടന്ന ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായി […]

കൊല്ലം: ആര്‍.എസ്.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു. 82 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരം ബുധനാഴ്ച നടക്കും. കോളേജ് അധ്യാപകനായിരുന്ന ചന്ദ്രചൂഡന്‍ പി.എസ്.സി അംഗമായിരുന്നു. ആര്യനാട് നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2008 മുതല്‍ 2018 വരെയാണ് ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ഈ മാസം നടന്ന ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തിയിരുന്നു. ആര്‍. എസ്.പി സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആര്‍.എസ്.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ പി.എസ്.യുവിലൂടെ പൊതുരംഗത്തു വന്ന ചന്ദ്രചൂഡന്‍ പി.എസ്.യുവിന്റെ സംസ്ഥാന പ്രസിഡണ്ടും പി.വൈ.എഫിന്റെ സംസ്ഥാന പ്രസിഡണ്ടും ആയിരുന്നു. 1975ല്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും 1990ല്‍ കേന്ദ്ര സെക്രട്ടറിയേറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ സംസ്ഥാന സെക്രട്ടറി ആയ അദ്ദേഹം 16, 17 ദേശീയ സമ്മേളനങ്ങളുടെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളനങ്ങളില്‍ സെക്രട്ടറിയായി.

Related Articles
Next Story
Share it