2024ലും ബി.ജെ.പി വന്നാല്‍ ഹിന്ദുത്വ രാഷ്ട്ര രൂപീകരണത്തിന് സംഘപരിവാര്‍ തയ്യാറാകും-എന്‍.കെ പ്രേമചന്ദ്രന്‍

കാഞ്ഞങ്ങാട്: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി വര്‍ധിത ഭൂരിപക്ഷത്തോടെ രാജ്യത്ത് അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് ഹിന്ദുത്വ രാഷ്ട്ര രൂപീകരണത്തിലേക്ക് കടക്കുവാന്‍ സംഘപരിവാര്‍ തയാറാകുമെന്ന് ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ആര്‍.എസ്.പി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുയുകയായിരുന്നു അദ്ദേഹം.ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ പിന്നീട് രാജ്യത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരു പക്ഷേ ഉണ്ടാകണമെന്നില്ല. പിന്നീട് പോകുന്നത് പ്രസിഡന്‍ഷ്യല്‍ ജനാധിപത്യ സംവിധാനത്തിലേക്കും അവിടെനിന്ന് ഹിന്ദുത്വ രാഷ്ട്ര രൂപീകരണത്തിലേക്കുകുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതു തിരിച്ചറിയാന്‍ മതേതര-ജനാധിപത്യ-പുരോഗമന ഇടതു […]

കാഞ്ഞങ്ങാട്: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി വര്‍ധിത ഭൂരിപക്ഷത്തോടെ രാജ്യത്ത് അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് ഹിന്ദുത്വ രാഷ്ട്ര രൂപീകരണത്തിലേക്ക് കടക്കുവാന്‍ സംഘപരിവാര്‍ തയാറാകുമെന്ന് ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ആര്‍.എസ്.പി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുയുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ പിന്നീട് രാജ്യത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരു പക്ഷേ ഉണ്ടാകണമെന്നില്ല. പിന്നീട് പോകുന്നത് പ്രസിഡന്‍ഷ്യല്‍ ജനാധിപത്യ സംവിധാനത്തിലേക്കും അവിടെനിന്ന് ഹിന്ദുത്വ രാഷ്ട്ര രൂപീകരണത്തിലേക്കുകുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതു തിരിച്ചറിയാന്‍ മതേതര-ജനാധിപത്യ-പുരോഗമന ഇടതു കക്ഷികള്‍ക്കു കഴിയുന്നില്ലെങ്കില്‍ കാലം നമുക്ക് മാപ്പ് തരില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി വര്‍ഗീയ ഫാസിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തന്നെയാണ്. അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ നേതൃത്വപരമായ പങ്കു വഹിക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമാണെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ശക്തിയുടെ ചേരി വളര്‍ത്തിക്കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് ഭരണത്തെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ ഭരണാധികാരം ദുരുപയോഗം ചെയ്യുന്നു. പ്രതിഷേധിക്കുന്നവരെ മാധ്യമപ്രവര്‍ത്തകര്‍ ആയാലും യു.ഐ.പി.എ ചുമത്തി കല്‍ത്തുറുങ്കിലടയ്ക്കുന്നു. പ്രതികരിക്കുന്ന ന്യൂനപക്ഷകാര്‍ക്കെതിരെ ബുള്‍ഡോസര്‍ രാഷ്ട്രീയം തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ എതിര്‍ക്കുവാന്‍ ഇന്ത്യയില്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുള്ളുവെന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ഇടതുപക്ഷ കക്ഷികള്‍ക്ക് പലപ്പോഴും കഴിയുന്നില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹരീഷ് ബി. നമ്പ്യാര്‍, ഇടമനശ്ശേരി സുരേന്ദ്രന്‍, കെ.ജയകുമാര്‍, കരിവെള്ളൂര്‍ വിജയന്‍, ബി.ബാലകൃഷ്ണന്‍ നമ്പ്യാര്‍, റിജോ ചെറുവത്തൂര്‍, ജിബിന്‍ അബ്രഹാം, വിജയന്‍ കരിന്തളം, എസ്.സോമന്‍, ടി.കെ കുഞ്ഞാമു, സദാനന്ദ റായ്, ടി.ആര്‍. രാഘവന്‍, രാഘവന്‍ മേല്‍പറമ്പ്, മാത്യൂ കളത്തൂര്‍, കെ.എ സാലു, സി.രാമചന്ദ്രന്‍ നായര്‍
പ്രസംഗിച്ചു.

Related Articles
Next Story
Share it