മംഗളൂരുവില്‍ നാലരലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ബിസി റോഡ് സ്വദേശി നിസാമുദ്ദീന്‍ (32), ജെപ്പു സ്വദേശി റജീം (31) എന്നിവരെയാണ് മംഗളൂരു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 500 രൂപയുടെ കള്ളനോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. കൊലപാതകം, മോഷണം, കൊലപാതകശ്രമം തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിസാമുദ്ദീനെതിരെ അഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉര്‍വ പൊലീസ് സ്റ്റേഷനില്‍ റജീമിനെതിരെ ഒരു കേസുണ്ട്.കള്ളനോട്ട് ഇടപാട് നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചന ലഭിച്ചിരുന്നു. […]

മംഗളൂരു: മംഗളൂരുവില്‍ നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബിസി റോഡ് സ്വദേശി നിസാമുദ്ദീന്‍ (32), ജെപ്പു സ്വദേശി റജീം (31) എന്നിവരെയാണ് മംഗളൂരു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 500 രൂപയുടെ കള്ളനോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. കൊലപാതകം, മോഷണം, കൊലപാതകശ്രമം തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിസാമുദ്ദീനെതിരെ അഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉര്‍വ പൊലീസ് സ്റ്റേഷനില്‍ റജീമിനെതിരെ ഒരു കേസുണ്ട്.
കള്ളനോട്ട് ഇടപാട് നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചന ലഭിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് നന്തൂരില്‍ പൊലീസ് വാഹനപരിശോധന നടത്തുമ്പോള്‍ ഇരുചക്രവാഹനത്തിലെത്തിയ പ്രതികള്‍ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പൊലീസ് ഇരുവരെയും പിന്തുടര്‍ന്ന് പിടികൂടുകയാണുണ്ടായത്.
പ്രതികള്‍ സഞ്ചരിച്ച ഇരുചക്രവാഹനം പാണ്ഡേശ്വര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പിന്നീട് വ്യക്തമായി. ബംഗളൂരുവിലെ ഡാനിയേല്‍ എന്നയാളില്‍ നിന്നാണ് പ്രതികള്‍ കള്ളനോട്ട് കൈപ്പറ്റിയതെന്നാണ് സൂചന. ഡാനിയേല്‍ ഉള്‍പ്പെടെ നാലുപേരെ ബംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോയമ്പത്തൂരിലാണ് കള്ളനോട്ട് അച്ചടിച്ചതെന്നാണ് വിവരം.

Related Articles
Next Story
Share it