നെട്ടണിഗെ സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; യുവതിക്ക് പിന്നാലെ മൂന്നുപേര്‍ കൂടി പൊലീസ് പിടിയില്‍, പ്രതികള്‍ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കസ്റ്റഡിയില്‍

ബദിയടുക്ക: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയില്‍ നെട്ടണിഗെ സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതിക്ക് പിന്നാലെ മൂന്നുപ്രതികള്‍ കൂടി പൊലീസ് പിടിയിലായി. നെട്ടണിഗെ മുദ്‌നൂരിലെ കൊട്ട്യാടി കട്ടപുനിയിലെ മുഹമ്മദ് ഷാഫി, സവാനൂര്‍ ആറ്റികേരയിലെ അസ്ഹര്‍, മന്തൂരിലെ അംബേദ്കര്‍ ഭവനിനു സമീപം താമസിക്കുന്ന എം. നസീര്‍ എന്നിവരെയാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഹണിട്രാപ്പിനായി നിയോഗിക്കപ്പെട്ട യുവതിയായ തനിഷ രാജിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. […]

ബദിയടുക്ക: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയില്‍ നെട്ടണിഗെ സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതിക്ക് പിന്നാലെ മൂന്നുപ്രതികള്‍ കൂടി പൊലീസ് പിടിയിലായി. നെട്ടണിഗെ മുദ്‌നൂരിലെ കൊട്ട്യാടി കട്ടപുനിയിലെ മുഹമ്മദ് ഷാഫി, സവാനൂര്‍ ആറ്റികേരയിലെ അസ്ഹര്‍, മന്തൂരിലെ അംബേദ്കര്‍ ഭവനിനു സമീപം താമസിക്കുന്ന എം. നസീര്‍ എന്നിവരെയാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഹണിട്രാപ്പിനായി നിയോഗിക്കപ്പെട്ട യുവതിയായ തനിഷ രാജിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുമൂന്നുപേരെ ചൊവ്വാഴ്ച രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെട്ടണിഗെ മുദ്‌നൂര്‍ സ്വദേശിയായ ഇരുപത്തഞ്ചുകാരനെ തനിഷ വീഡിയോകോള്‍ ചെയ്ത് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ പെടുത്തുകയും മറ്റ് പ്രതികള്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നു. അറസ്റ്റിലായവരില്‍ നിന്ന് 7.5 ലക്ഷം രൂപ, കുറ്റകൃത്യത്തിന് ഉപയോഗിച്ച അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന കാര്‍, ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഓട്ടോറിക്ഷ, മൂന്ന് സെല്‍ ഫോണുകള്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗണ പി. കുമാറിന്റെയും ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും നിര്‍ദേശപ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തിമ്മപ്പ നായിക്, സബ് ഇന്‍സ്‌പെക്ടര്‍ ഉദയരവി എന്നിവരാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്.

Related Articles
Next Story
Share it