പാചകവാതകത്തിന് 25 രൂപ കൂട്ടി

ദില്ലി: ഇന്ധനത്തിന് ദിനേനയെന്നോണം വിലവര്‍ധിക്കുന്നതിനിടയില്‍ ഇരട്ടപ്രഹരമായി പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു. പെട്രോളിനും ഡീസലിനും അടുത്തിടെയായി ഏതാണ്ട് എല്ലാ ദിവസവും വില വര്‍ധിപ്പിച്ചിരുന്നു. ഇത് സാധാരണക്കാരിലുണ്ടാക്കിയ ദുരിതം ചെറുതല്ല. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത് […]

ദില്ലി: ഇന്ധനത്തിന് ദിനേനയെന്നോണം വിലവര്‍ധിക്കുന്നതിനിടയില്‍ ഇരട്ടപ്രഹരമായി പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി.
പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു. പെട്രോളിനും ഡീസലിനും അടുത്തിടെയായി ഏതാണ്ട് എല്ലാ ദിവസവും വില വര്‍ധിപ്പിച്ചിരുന്നു. ഇത് സാധാരണക്കാരിലുണ്ടാക്കിയ ദുരിതം ചെറുതല്ല. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത് രാജ്യത്തെ സാധാരണ കുടുംബങ്ങളുടെ ബജറ്റ് കൂടുതല്‍ താളം തെറ്റിച്ചേക്കും. എല്‍.പി.ജി. സിലിണ്ടറുകളുടെ വില ഇന്ന് മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ പുതുക്കും.

Related Articles
Next Story
Share it