മുക്കുപണ്ടം പണയം വെച്ച് 2.7 കോടി രൂപ തട്ടിയെടുത്ത കേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍
ബേക്കല്‍: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് 2.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സന്തോഷ് നഗറിലെ ഹാരിസുള്ള(35)യെയാണ് ബേക്കല്‍ സി.ഐ യു.പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഹാരിസുള്ളയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. 13 പ്രതികളുള്ള ഈ കേസില്‍ ഒന്നാം പ്രതി മേല്‍പ്പറമ്പ് അരമങ്ങാനം കൂവത്തൊട്ടിയിലെ കെ.എ മുഹമ്മദ് സുഹൈര്‍, […]

ബേക്കല്‍: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് 2.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സന്തോഷ് നഗറിലെ ഹാരിസുള്ള(35)യെയാണ് ബേക്കല്‍ സി.ഐ യു.പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഹാരിസുള്ളയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. 13 പ്രതികളുള്ള ഈ കേസില്‍ ഒന്നാം പ്രതി മേല്‍പ്പറമ്പ് അരമങ്ങാനം കൂവത്തൊട്ടിയിലെ കെ.എ മുഹമ്മദ് സുഹൈര്‍, മറ്റ് പ്രതികളായ ബാങ്ക് അപ്രൈസര്‍ നീലേശ്വരം പേരോല്‍ സ്വദേശി കുഞ്ഞികൃഷ്ണന്‍, ദേളിയിലെ ഡി.എ സമീര്‍ എന്നിവരടക്കം 11 പേരെ വിവിധ ഘട്ടങ്ങളിലായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാങ്കിലെ ഓഡിറ്റിങ്ങ് സമയത്ത് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ന്ന് ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. 2020 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ 31 വരെയുള്ള ഒമ്പത് മാസത്തിനിടയിലാണ് തട്ടിപ്പ് നടന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയില്‍ 13 പേര്‍ 55 തവണ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി 2.7 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. പൊലീസിന് പുറമെ ഈ കേസില്‍ ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.