മംഗളൂരു വിമാനത്താവളത്തില്‍ ജനുവരി 1 മുതല്‍ 18 വരെ നടത്തിയ പരിശോധനയില്‍ കസ്റ്റംസ് പിടികൂടിയത് രണ്ട് കോടിയിലേറെ രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനുവരി ഒന്നുമുതല്‍ 18 വരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രണ്ട് കോടിയിലേറെ രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം.ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും വന്ന എട്ട് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് ഇത്രയും സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നുള്ള ഒരു യാത്രക്കാരനില്‍ നിന്ന് 3,20,265 രൂപ വിലമതിക്കുന്ന ഇ-സിഗരറ്റുകളും പിടികൂടിയിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് വര്‍ധിച്ചതിനാല്‍ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനുവരി ഒന്നുമുതല്‍ 18 വരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രണ്ട് കോടിയിലേറെ രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം.
ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും വന്ന എട്ട് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് ഇത്രയും സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നുള്ള ഒരു യാത്രക്കാരനില്‍ നിന്ന് 3,20,265 രൂപ വിലമതിക്കുന്ന ഇ-സിഗരറ്റുകളും പിടികൂടിയിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് വര്‍ധിച്ചതിനാല്‍ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it