ഉപ്പളയില്‍ പച്ചക്കറി സ്റ്റാളില്‍ നിന്ന് 15,000 രൂപ കവര്‍ന്നു; എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 27,500 രൂപ പിന്‍വലിച്ചു

ഉപ്പള: ഉപ്പളയിലെ പച്ചക്കറി സ്റ്റാളില്‍ നിന്ന് 15,000 രൂപയും എ.ടി.എം കാര്‍ഡും കവര്‍ന്നു. പിന്നാലെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 27,500 രൂപ പിന്‍വലിച്ചതായും പരാതി. മൊഗ്രാല്‍പുത്തൂരിലെ അഷ്‌റഫിന്റെ ഉടമസ്ഥതയില്‍ ഉപ്പള ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന പച്ചക്കറി സ്റ്റാളിലാണ് കവര്‍ച്ച നടന്നത്. കാഷ് കൗണ്ടറില്‍ സൂക്ഷിച്ച പണവും എ.ടി.എം കാര്‍ഡും കവരുകയായിരുന്നു. പിന്നാലെയാണ് എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഫെഡറല്‍ ബാങ്ക് ഉപ്പള ശാഖയുടെ എ.ടി.എം കൗണ്ടറില്‍ നിന്നാണ് 27,500 രൂപ […]

ഉപ്പള: ഉപ്പളയിലെ പച്ചക്കറി സ്റ്റാളില്‍ നിന്ന് 15,000 രൂപയും എ.ടി.എം കാര്‍ഡും കവര്‍ന്നു. പിന്നാലെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 27,500 രൂപ പിന്‍വലിച്ചതായും പരാതി. മൊഗ്രാല്‍പുത്തൂരിലെ അഷ്‌റഫിന്റെ ഉടമസ്ഥതയില്‍ ഉപ്പള ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന പച്ചക്കറി സ്റ്റാളിലാണ് കവര്‍ച്ച നടന്നത്. കാഷ് കൗണ്ടറില്‍ സൂക്ഷിച്ച പണവും എ.ടി.എം കാര്‍ഡും കവരുകയായിരുന്നു. പിന്നാലെയാണ് എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഫെഡറല്‍ ബാങ്ക് ഉപ്പള ശാഖയുടെ എ.ടി.എം കൗണ്ടറില്‍ നിന്നാണ് 27,500 രൂപ പിന്‍വലിച്ചത്. എ.ടി.എം കാര്‍ഡിന്റെ ഒരു വശത്ത് പിന്‍കോഡ് എഴുതിവെച്ചതാണ് വിനയായത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നു.

Related Articles
Next Story
Share it